Thursday , 20 September 2018
Home / 2018 / April

Monthly Archives: April 2018

എന്നും വിശ്വസ്തനായ എന്റെ ദൈവം

ഞാനും എന്റെ കുടുംബവും ഇംഗ്ലണ്ടണ്ടില്‍ താമസിക്കുന്ന സമയത്ത് ദൈവം ഞങ്ങളെ പൊള്ളലേല്ക്കാതെ അഗ്നിയിലൂടെ നടത്തിയ അനുഭവം ഇന്നും ഞങ്ങള്‍ക്ക് പുതുമ നഷ്ടപ്പെടാത്ത ദൈവാനുഭവമാണ്. അന്ന് എന്റെ ഭര്‍ത്താവ് ഡോ. ജൂലിയോ വടക്കേ ഇംഗ്ലണ്ടിലുള്ള ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ഒന്നും മൂന്നും വയസ്സുള്ള കുട്ടികളുമായി ഞാന്‍ ഗൃഹസ്ഥയും.കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡിസിനു പഠി ക്കുന്ന കാലത്ത് …

Read More »

പ്രത്യാശയിലേക്ക് വിളിച്ച് അവള്‍ കടന്നുപോയി

2015 ഏപ്രില്‍ 16 ജോണ്‍ നടുവത്താനം-വത്സമ്മദമ്പതികളുടെ ഇഹലോക ജീവിതത്തിലെ ഒരുമിച്ചുള്ള അവസാന യാത്രയായിരുന്നു. ജോലി കഴിഞ്ഞ് സന്തോഷപൂര്‍വം മടങ്ങിയ അവരുടെ ജീവിതത്തിലേയ്ക്ക് സ്‌കൂട്ടര്‍ അപകടത്തിന്റെ രൂപത്തില്‍ ആകസ്മികമായി മരണം വിരുന്നെത്തിയപ്പോള്‍ ജോണേട്ടനു പ്രിയപ്പെട്ട ഭാര്യയെയും അഞ്ജലിക്കും ആനന്ദിനും വാത്സല്യനിധിയായ അവരുടെ അമ്മയെയും ആണ് നഷ്ടമായത്. ജീവിതത്തിന്റെ നിര്‍ണായക നിമിഷങ്ങളെക്കുറിച്ച് ജോണ്‍ നടുവത്താനത്തിന്റെ വാക്കുകളിലൂടെ… ”വേര്‍പാടിന്റെ വിടവ് …

Read More »

JYKC 2018

എല്ലാവരെയും കാണാനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും വിളിച്ച കാര്‍ത്താവിന്റെ പിന്നാലെ മറുചോദ്യമില്ലാതെ ഇറങ്ങിത്തിരിച്ച അനേകര്‍ സജീവമായി പ്രവര്‍ത്തനനിരതമാകുന്ന ഇടമാണെനിക്ക് ഓരോ കോണ്‍ഫറന്‍സ് വേദികളും. കാരണം, ഒന്നുമാകാതിരുന്ന എന്നെപ്പോലുള്ള അനേകം പേരെ അവിടന്ന് തിരഞ്ഞെടുത്തു. അവരെ തമ്മില്‍ ഹൃദയത്തിന്റെ ഭാഷകൊണ്ട് ഐക്യപ്പെടുത്തി അവിടന്ന്. ജീസസ് യൂത്ത് പ്ലാറ്റ്‌ഫോമുകളില്‍ സംഭവിക്കുന്ന ഏറ്റവും വലിയ നന്മയിതാണ്.1988-ലെ ക്യാമ്പസ് കോണ്‍ഫറന്‍സാണ് എന്റെ ആദ്യത്തെ കോണ്‍ഫറന്‍സ്. …

Read More »

പ്രതിസന്ധികളിലൂടെ എന്നെ നടത്തുന്ന ദൈവം

വചനപ്രഘോഷണ മേഖലയില്‍ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ, എന്റെ എല്ലാ പ്രശ്‌നങ്ങളും എടുത്തുമാറ്റി വഴി നടത്തുന്ന ദൈവത്തെയല്ല, പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളിലൂടെ എന്നെ ധൈര്യമായി നടക്കാന്‍ പഠിപ്പിക്കുന്ന ദൈവത്തെയാണ് അനുദിന ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചറിയുന്നത്. ഈ അടുത്ത നാളുകളില്‍ അപ്രതീക്ഷിതമായി എന്റെ അനുജന്‍ ആത്മഹത്യ ചെയ്തു. എന്നെ അടിമുടി തകര്‍ത്തു കളഞ്ഞ ഒരു …

Read More »

മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ നീ

യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്പും ലോകജനത ധ്യാനവിഷയമാക്കുന്ന കാലയളവാണിത്.ജനനം പോലെ തന്നെ സര്‍വസാധാരണമായ മരണത്തെപ്പറ്റി ചിന്തിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസരവും ഇതുതന്നെ. ഈ വിഷയം എന്നെ ബാധിക്കുന്നില്ലെന്നു പറഞ്ഞ് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ജനിക്കുന്നവരൊക്കെ മരിക്കണം. അക്കാര്യം സുനിശ്ചിതമത്രേ. എപ്പോള്‍, ഏതെല്ലാം സാഹചര്യങ്ങളിലാണ് അത് സംഭവിക്കുക എന്നതാവട്ടേ സംശയഗ്രസ്തവും. ജാതി-മത-വംശ-ഭാഷാ പരിഗണനകള്‍ ഒന്നും ഈ വിഷയത്തെ ബാധിക്കുന്നില്ല. എല്ലാ …

Read More »

വീട്ടിലേക്കുള്ള വഴി

ഒരു ശ്മശാനം ഉണ്ടായിരുന്നു. രാത്രിയില്‍ അധികമാരും തനിച്ച് ആ വഴിയൊന്നും യാത്ര ചെയ്യാന്‍ ധൈര്യം കാണിക്കാറുമില്ല. എന്നിട്ടും ഒരു കൊച്ചു പെണ്‍കുട്ടി അതിലെ തനിയെ ഒരു കൂസലും കൂടാതെ ഇടയ്ക്കിടെ പോകുന്ന കണ്ടിട്ടാണ് ആ വൃദ്ധന്‍ ചോദിച്ചത് ”പേടിയില്ലേ കുഞ്ഞേ, തനിച്ചിങ്ങനെ ഇരുട്ടു വീണ ആ വിജനതയിലൂടെപോകാന്‍…”പുഞ്ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു: ”നോക്കൂ… ഈ സിമിത്തേരിക്കപ്പുറത്താണ് …

Read More »

മരണത്തെക്കുറിച്ച് പറയണോ?

കെയ്‌റോസിന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും മരണത്തെ പരാജയപ്പെടുത്തി ഉത്ഥിതനായ ഈശോയുടെ തിരുനാളിന്റെ മംഗളങ്ങള്‍ നേരുന്നു. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍. സുഹൃത്തുക്കളുടെ കാര്‍ യാത്രയ്ക്കിടയിലെ സംഭാഷണത്തില്‍ മരണവും അതിനോടനുബന്ധിച്ചുള്ള നിരവധി വിഷയങ്ങളും കടന്നുവന്നു. ”മരിക്കാറായവരെ അവസാന സമയത്ത് ബന്ധുക്കളില്‍ നിന്നുമൊക്കെ അകറ്റി ഐ.സി.യു.വിന്റെയും വെന്റിലേറ്ററിന്റെയും തടവിലാക്കി ശിക്ഷിക്കുന്നത് ക്രൂരതയാണ്”, ”ജീവിതത്തിന്റെ അവസാന സമയത്ത് മരിക്കാന്‍ പോലും അവസരം …

Read More »

സ്വര്‍ഗം അടുത്തെത്തുന്ന അനുഭവം

രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചു കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞപ്പോഴാണ് അവള്‍ക്ക് പുറം വേദന അനുഭവപ്പെട്ടത്. ഞാന്‍ ജോലി ചെയ്തിരുന്ന സ്‌കൂളില്‍ തന്നെ ടീച്ചറായിരുന്നു അവള്‍. മെറ്റേണിറ്റി ലീവ് കഴിഞ്ഞ് വീണ്ടും സ്‌കൂളില്‍ പോയി തുടങ്ങി, ഞങ്ങള്‍ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് പുറം വേദനയുടെ കാര്യം പറയുന്നത്. സാധാരണയുണ്ടാകുന്നതു പോലെയെന്നേ ആദ്യം തോന്നിയുള്ളൂ. ദിവസങ്ങള്‍ കഴിഞ്ഞു. വേദന …

Read More »

സാന്ത്വനസ്പര്‍ശങ്ങളിലൂടെ സ്വാസ്ഥ്യമൃതിയിലേക്ക്‌

പായാധിക്യത്തിന്റെ അവശതകൊണ്ടോ, രോഗാവസ്ഥ മൂര്‍ച്ഛിച്ചോ മരണവക്കില്‍ എത്തിനില്‍ക്കുന്ന വ്യക്തിയെയുമായി ആശുപത്രിയില്‍ എത്തിയാല്‍ രോഗിയെ പ്രവേശിപ്പിക്കുക ഐ.സി.യു.വില്‍ ആകുന്നത് സ്വാഭാവികം. പിന്നെ ഉറ്റവരാല്‍ അകറ്റപ്പെട്ട് യന്ത്രസാമഗ്രികളുടെ നടുവില്‍ ഒറ്റപ്പെടുന്നു. സ്വസ്ഥമായ ശ്വാസോഛ്വാസം പോലും എടുക്കാനാവാതെ നീറുന്നതിലും നല്ലതല്ലേ ശാന്തമായ ചുറ്റുപാടില്‍ സമാധാനമായി കണ്ണടയ്ക്കുന്നത്! പാലിയേറ്റിവ് കെയറുകള്‍ ചെയ്യുന്നത് ഈ സേവനമാണ്. പ്രാര്‍ഥിച്ചൊരുങ്ങിയും ബന്ധുമിത്രാദികളുടെ സ്‌നേഹപരിചരണങ്ങള്‍ സ്വീകരിച്ചും സ്വസ്ഥമായി …

Read More »

തീരുമാനമെടുക്കുവാന്‍

കുറച്ചു നാളുകള്‍ക്ക് മുമ്പ് എനിക്കൊരുതീരുമാനം എടുക്കേണ്ടതായ സാഹചര്യം വന്നു. നിലവില്‍ താമസിക്കുന്ന ഹോസ്റ്റലില്‍നിന്നും മാറണമോ വേണ്ടയോ എന്നതായിരുന്നു തീരുമാനം. സത്യത്തില്‍ നേരിയ ഒരു വെല്ലുവിളി അതിലുണ്ടായിരുന്നു. നിലവിലുള്ളതു അത്യാവശ്യം സൗകര്യമുളള ഇടം തന്നെ. പക്ഷേ, മാറേണ്ടതായ സാഹചര്യവും. ഏതായാലും താമസം മാറിയേക്കാം എന്ന നിലപാടില്‍ മറ്റൊരിടം അന്വേഷണം തുടങ്ങി. കുറച്ചു അന്വേഷിച്ചിട്ടും നടപടിയില്ല. ഒരെണ്ണം പോലും …

Read More »

Powered by themekiller.com watchanimeonline.co