Wednesday , 24 April 2019
Home / Anubhavam

Anubhavam

“നീ മരിച്ചിട്ട് ജീവിക്കുന്നതാടാ”

‘എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” (യോഹ 11:25). മരണം! വല്ലാത്ത ഭീതിയുടെ തണുപ്പുള്ള ഒരു വാക്കാണ്. എപ്പോഴാണ് മരിക്കുക? എവിടെ വച്ച്? എന്ന്? ഇന്നോ നാളെയോ അതോ അതിനു പിറ്റേന്നോ? ഒന്നും അറിയില്ല. എല്ലാവരെയും കാത്തിരിക്കുന്ന ഒരു സര്‍പ്രൈസാണു മരണം. അവന്‍ മരിച്ചവരെ ഉയര്‍പ്പിച്ചതായിരുന്നു ഏറ്റവും വലിയ അത്ഭുതം. അവന്‍ മരണത്തെയും കീഴടക്കിയതായിരുന്നു ഏറ്റവും വലിയ …

Read More »

ആ യാത്രക്കിടയിൽ ഞാനും മാറി

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ജീസസ്‌യൂത്ത് മിഷന്‍ യാത്രയെക്കുറിച്ച് എനിക്ക് അറിയിപ്പ് വന്നത്. കേട്ടപ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. കാരണം ഈ ഒരു മേഖലയിലെ പരിചയക്കുറവും, അതിലുപരി ഞാന്‍ എന്ന വ്യക്തി ഈ പ്രവര്‍ത്തനത്തിന് പ്രാപ്തനാണോ എന്നുള്ള സംശയവും എന്നെ അലട്ടുന്നുണ്ടായിരുന്നു. തെലങ്കാനയിലേക്കാണ് യാത്രയെന്നും, 10 ദിവസത്തോളം അവിടെ ആയിരിക്കുമെന്നും ചേട്ടന്മാര്‍ വിളിച്ച് പറയുമ്പോഴും എന്റെ …

Read More »

കണ്ടകാര്യം പറഞ്ഞപ്പോള്‍ ഉണ്ടായതിങ്ങനെ

നവമാധ്യമങ്ങളുടെ പിടിയിലാണ് ഞാനുള്‍പ്പെടെയുള്ള ഇന്നത്തെ യുവതലമുറ. അതിന് ദൂഷ്യവശങ്ങള്‍ ഏറെയുണ്ടെങ്കിലും അതിന്റെ നല്ല വശങ്ങള്‍ ചികഞ്ഞു കാണുവാനാണ് എനിക്ക് എന്നും ഇഷ്ടം. വായിക്കുമ്പോള്‍ സന്തോഷം നല്‍കുന്ന പ്രചോദനം ഉളവാക്കുന്ന കാര്യങ്ങള്‍ എഴുതാനും പങ്കുവയ്ക്കാനുമായി ഏറ്റവും കൂടുതല്‍ ഞാന്‍ ഉപയോഗിക്കുന്ന നവമാധ്യമവും ഫെയ്‌സ്ബുക്കാണ്. വിജ്ഞാനത്തിന്റെ മേഖലയിലും ആത്മീയതയുടെ പാതയിലും ഇത്തരം മാധ്യമങ്ങളുടെ സ്വാധീനം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് …

Read More »

എല്ലാം അറിയുന്നവൻ കൂടെയുണ്ട്

‘ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടത്തെ ഏല്‍പിക്കുവിന്‍. അവിടന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് (1പത്രോ 5:6). അന്ന് രാവിലെ കോളേജില്‍ അധ്യാപക ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ പാസ്സായി എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു. ഒരാഴ്ചമുമ്പ് വായിലെ മോണയില്‍ ഒരു ചെറിയ സര്‍ജറി കഴിഞ്ഞിരുന്നു. ഡോക്ടര്‍ എന്റെ മാതാപിതാക്കളെ …

Read More »

കൃപയുടെ വഴിവെട്ടുന്നവര്‍

‘സ്ത്രീ വിനയത്തോടെ വിശുദ്ധിയിലും ഉറച്ചു നില്‍ക്കുവിന്‍. മാതൃത്വത്തിലൂടെ അവള്‍ രക്ഷിക്കപ്പെടും” (1 തിമോ 2:15). വെറും സാധാരണക്കാരിയായി, കരിയര്‍ ലക്ഷ്യം വച്ചു ജീവിക്കുന്ന ആളുകളില്‍ ഒരുവളായി ജീവിച്ചു തീരാമായിരുന്ന അവസ്ഥയില്‍ നിന്ന് ഇന്ന് കാണുന്ന എന്നെ രൂപപ്പെടുത്തിയ വചനം. അസാധാരണ പാടവങ്ങളോ കഴിവുകളോ ഇന്നും എനിക്കില്ല. പക്ഷേ, നടന്ന വഴികളിലെ പല കവലകളിലും വച്ച് എന്നെ …

Read More »

എന്നും വിശ്വസ്തനായ എന്റെ ദൈവം

ഞാനും എന്റെ കുടുംബവും ഇംഗ്ലണ്ടണ്ടില്‍ താമസിക്കുന്ന സമയത്ത് ദൈവം ഞങ്ങളെ പൊള്ളലേല്ക്കാതെ അഗ്നിയിലൂടെ നടത്തിയ അനുഭവം ഇന്നും ഞങ്ങള്‍ക്ക് പുതുമ നഷ്ടപ്പെടാത്ത ദൈവാനുഭവമാണ്. അന്ന് എന്റെ ഭര്‍ത്താവ് ഡോ. ജൂലിയോ വടക്കേ ഇംഗ്ലണ്ടിലുള്ള ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ഒന്നും മൂന്നും വയസ്സുള്ള കുട്ടികളുമായി ഞാന്‍ ഗൃഹസ്ഥയും.കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡിസിനു പഠി ക്കുന്ന കാലത്ത് …

Read More »

പ്രതിസന്ധികളിലൂടെ എന്നെ നടത്തുന്ന ദൈവം

വചനപ്രഘോഷണ മേഖലയില്‍ വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ, എന്റെ എല്ലാ പ്രശ്‌നങ്ങളും എടുത്തുമാറ്റി വഴി നടത്തുന്ന ദൈവത്തെയല്ല, പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളിലൂടെ എന്നെ ധൈര്യമായി നടക്കാന്‍ പഠിപ്പിക്കുന്ന ദൈവത്തെയാണ് അനുദിന ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചറിയുന്നത്. ഈ അടുത്ത നാളുകളില്‍ അപ്രതീക്ഷിതമായി എന്റെ അനുജന്‍ ആത്മഹത്യ ചെയ്തു. എന്നെ അടിമുടി തകര്‍ത്തു കളഞ്ഞ ഒരു …

Read More »

തീരുമാനമെടുക്കുവാന്‍

കുറച്ചു നാളുകള്‍ക്ക് മുമ്പ് എനിക്കൊരുതീരുമാനം എടുക്കേണ്ടതായ സാഹചര്യം വന്നു. നിലവില്‍ താമസിക്കുന്ന ഹോസ്റ്റലില്‍നിന്നും മാറണമോ വേണ്ടയോ എന്നതായിരുന്നു തീരുമാനം. സത്യത്തില്‍ നേരിയ ഒരു വെല്ലുവിളി അതിലുണ്ടായിരുന്നു. നിലവിലുള്ളതു അത്യാവശ്യം സൗകര്യമുളള ഇടം തന്നെ. പക്ഷേ, മാറേണ്ടതായ സാഹചര്യവും. ഏതായാലും താമസം മാറിയേക്കാം എന്ന നിലപാടില്‍ മറ്റൊരിടം അന്വേഷണം തുടങ്ങി. കുറച്ചു അന്വേഷിച്ചിട്ടും നടപടിയില്ല. ഒരെണ്ണം പോലും …

Read More »

പ്രാര്‍ഥിച്ചിട്ടും അമ്മ വീണു!

ജീവിതത്തില്‍ ഓരോ നിമിഷവും ദൈവത്തിന്റെ കരുതലും സംരക്ഷണവും അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയാണ് ഞാന്‍. എന്റെ ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും മരണശേഷം മക്കളില്ലാത്ത ഞാന്‍, തികച്ചും ഒറ്റപ്പെട്ടു പോകേണ്ടതാണ്. പക്ഷേ, ഇപ്പോള്‍ ഒരു കുടുംബത്തിന്റെ സംരക്ഷണവും സ്‌നേഹവും അനുഭവിച്ച്, എന്റെ മാതാപിതാക്കളെ-102 വയസ്സുള്ള എന്റെ ചാച്ചനെയും 92 വയസ്സുള്ള അമ്മയെയും ശുശ്രൂഷിച്ച് എന്റെ സഹോദരിക്കും മകനും താങ്ങായി, …

Read More »

വചനം മാംസമാകുന്നത് ഇങ്ങനെയാണ്‌

കുട്ടികളോടൊപ്പം ഒരാഴ്ചത്തെ ധ്യാനം കൂടി തിരിച്ചു പോരുന്ന അവസരത്തിലാണ് മേരി ആ വയോവൃദ്ധനെ കണ്ടുമുട്ടുന്നത്. 80 വയസ്സ് പ്രായമുള്ള തമിഴനായിരുന്നു പീറ്റര്‍. ഒരു ബേക്കറിയില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനിടയില്‍ വൃദ്ധന്‍ തനിക്കും എന്തെങ്കിലും വേണമെന്നു പറഞ്ഞു.വിശപ്പ് സഹിക്കവയ്യാഞ്ഞിട്ടാണെന്ന് അയാള്‍ യാചിച്ചു.കടയുടമസ്ഥന്‍ അയാള്‍ക്ക് ഒന്നും കൊടുത്തില്ല. മാത്രമല്ല, അവിടെ നിന്നും ഓടിച്ചു വിടുകയും ചെയ്തു. കടയ്ക്കു …

Read More »

Powered by themekiller.com watchanimeonline.co