Monday , 22 October 2018
Home / Articles

Articles

വാര്‍ത്താവിചാരം

ടൂറിസത്തിലൂടെ വികസനമോ? ടൂറിസംകൊണ്ട് കേരളത്തെ രക്ഷപെടുത്താമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. ഇനി കേരളത്തിന്റെ വികസനം ടൂറിസം മേഖലയിലാണുപോലും. ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത്. നാടുനീളെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, വഞ്ചിവീടുകള്‍, മദ്യശാലകള്‍ തുടങ്ങി വിവിധ തൊഴില്‍ മേഖലകള്‍ അഭിവൃദ്ധിപ്പെടുമെന്നു സാരം. അടുത്ത കാലത്ത് ലിഗ എന്ന വിദേശ വനിതയുടെ മരണം ഈ രംഗവുമായി …

Read More »

വാര്‍ത്താവിചാരം

സന്തോഷത്തില്‍ നമ്മുടെ സ്ഥാനമെന്ത് ? ഓരോ രാജ്യക്കാരും എത്രമാത്രം സന്തോഷഭരിതരാണെന്നുള്ളതിന്റെ പഠനങ്ങള്‍ അടുത്തകാലത്ത് ആരംഭിച്ചിട്ടുണ്ടണ്ട്. സമൂഹത്തിന്റെ പുരോഗതി, ലക്ഷ്യത്തിലേക്കുള്ള പൊതുവായ ഐക്യം എന്നിവയുടെ കൃത്യമായ അളവായി സന്തോഷസൂചികയെ കാണുന്നു. പരിപാലന, സ്വാതന്ത്യം, സത്യസന്ധത, കാരുണ്യം എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സന്തോഷത്തെ നിര്‍ണയിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ടു തയ്യാറാക്കിയ യു.എന്‍.വിദഗ്ധര്‍ അറിയിക്കുന്നു. ലോക സന്തോഷ റിപ്പോര്‍ട്ട് (World …

Read More »

സ്വന്തം പിതാവ്‌

‘ഇത്ര ചെറുതാകാനെത്രെ വളരേണം? ഇത്ര സ്‌നേഹിക്കാനെന്തു വേണം?” പത്തുവര്‍ഷം മുന്‍പ് ജീസസ്‌യൂത്ത് ഇന്റര്‍നാഷണല്‍ ന്യൂസ്‌ലെറ്ററിലെ ‘ഹാര്‍ട്ട് ടോക്കി’ല്‍ ആദ്യമായി ആര്‍ച്ച് ബിഷപ്പ് അബ്രഹാം വിരുതകുളങ്ങരയെക്കുറിച്ച് ഞാനിങ്ങനെയാണ് എഴുതിയത്. നാഗ്പൂരില്‍ പിതാവിനെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴെല്ലാം സ്വയം ചോദിക്കാറുണ്ടായിരുന്നതും ഇതു തന്നെയാണ്. ദിവ്യകാരുണ്യഈശോയെ സൂചിപ്പിക്കുന്ന അതേ വരികളാല്‍ അവിടുത്തെ അരുമശിഷ്യനായ വിരുതകുളങ്ങരപ്പിതാവിനെ വിശേഷിപ്പിക്കുന്നത് ഒട്ടും അനുചിതമായി എനിക്കു തോന്നിയില്ല. …

Read More »

പ്രത്യാശയിലേക്ക് വിളിച്ച് അവള്‍ കടന്നുപോയി

2015 ഏപ്രില്‍ 16 ജോണ്‍ നടുവത്താനം-വത്സമ്മദമ്പതികളുടെ ഇഹലോക ജീവിതത്തിലെ ഒരുമിച്ചുള്ള അവസാന യാത്രയായിരുന്നു. ജോലി കഴിഞ്ഞ് സന്തോഷപൂര്‍വം മടങ്ങിയ അവരുടെ ജീവിതത്തിലേയ്ക്ക് സ്‌കൂട്ടര്‍ അപകടത്തിന്റെ രൂപത്തില്‍ ആകസ്മികമായി മരണം വിരുന്നെത്തിയപ്പോള്‍ ജോണേട്ടനു പ്രിയപ്പെട്ട ഭാര്യയെയും അഞ്ജലിക്കും ആനന്ദിനും വാത്സല്യനിധിയായ അവരുടെ അമ്മയെയും ആണ് നഷ്ടമായത്. ജീവിതത്തിന്റെ നിര്‍ണായക നിമിഷങ്ങളെക്കുറിച്ച് ജോണ്‍ നടുവത്താനത്തിന്റെ വാക്കുകളിലൂടെ… ”വേര്‍പാടിന്റെ വിടവ് …

Read More »

JYKC 2018

എല്ലാവരെയും കാണാനും കൂടുതല്‍ കാര്യങ്ങള്‍ അറിയാനും വിളിച്ച കാര്‍ത്താവിന്റെ പിന്നാലെ മറുചോദ്യമില്ലാതെ ഇറങ്ങിത്തിരിച്ച അനേകര്‍ സജീവമായി പ്രവര്‍ത്തനനിരതമാകുന്ന ഇടമാണെനിക്ക് ഓരോ കോണ്‍ഫറന്‍സ് വേദികളും. കാരണം, ഒന്നുമാകാതിരുന്ന എന്നെപ്പോലുള്ള അനേകം പേരെ അവിടന്ന് തിരഞ്ഞെടുത്തു. അവരെ തമ്മില്‍ ഹൃദയത്തിന്റെ ഭാഷകൊണ്ട് ഐക്യപ്പെടുത്തി അവിടന്ന്. ജീസസ് യൂത്ത് പ്ലാറ്റ്‌ഫോമുകളില്‍ സംഭവിക്കുന്ന ഏറ്റവും വലിയ നന്മയിതാണ്.1988-ലെ ക്യാമ്പസ് കോണ്‍ഫറന്‍സാണ് എന്റെ ആദ്യത്തെ കോണ്‍ഫറന്‍സ്. …

Read More »

സ്നേഹം അതല്ല ഇതാണ്

തിന്മയെ നന്മയെന്നുംനന്മയെ തിന്മയെന്നുംവിളിക്കുന്നവനു ദുരിതം!പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം!മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!” (ഏശ 5:20). സ്‌നേഹത്തെ ഒരു പെണ്‍കുട്ടി ഒറ്റ കണ്ണിറുക്കി കാണിക്കുമ്പോള്‍ യുവാവിന് തോന്നുന്ന ഒരു തരം ഉള്‍ക്കുളിരായും, ലോ കോളേജില്‍ നിന്നും പ്രശസ്തമായ വിമന്‍സ് കോളേജു വരെ വാലന്റൈന്‍സ് ഡേയുടെ ദിവസം ജാഥ നടത്തി തങ്ങളുടെ പ്രണയമറിയിച്ച് …

Read More »

എന്തിനാണ് മുന്നേറ്റത്തിൽ സ്വയാവബോധത്തിന് ഊന്നൽ ?

കേരളത്തില്‍ വച്ചു നടന്ന ആദ്യ കരിസ്മാറ്റിക് ദേശീയ കണ്‍വെന്‍ഷന്റെ ഒരുക്ക സമയം. 1982 അവസാനം നടന്ന വലിയ സമ്മേളനത്തിന്റെ തയ്യാറെടുപ്പ് ’81 പകുതിയോടെ ആരംഭിച്ചു. വിവിധ കമ്മിറ്റികള്‍, വിശദമായ പ്ലാനുകള്‍, വലിയ മൊബിലൈസേഷന്‍, അങ്ങനെ വിവിധ തലങ്ങളിലായിരുന്നു ഒരുക്കങ്ങള്‍. യുവജന ടീമിന്റെ കണ്‍വീനര്‍ എന്ന നിലയില്‍ വൊളണ്ടിയര്‍മാരുടെ ഉത്തരവാദിത്വം എന്നെയാണ് ഏല്പിച്ചത്. വിവിധ സമിതികള്‍ കൂടി …

Read More »

സ്‌നേഹം വച്ചുവിളമ്പുന്നവന്‍

ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന് പെസഹാതിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു” (യോഹ 13:1). അടിസ്ഥാനപരമായി എല്ലാ മനുഷ്യരുടേയുംഉള്ളിന്റെ ഉള്ളില്‍ ഒരു വേദന അവശേഷിക്കുന്നുണ്ട്. വേണ്ടത്ര സ്‌നേഹിക്കപ്പെടാത്തതിന്റെ സങ്കടം.അര്‍ഹിക്കുന്ന സ്‌നേഹം കിട്ടാത്തിടത്തും, അര്‍ഹിക്കാത്ത സ്‌നേഹത്തലോടല്‍ കിട്ടുന്നിടത്തും മനുഷ്യന്‍ ഇന്നും അറിയാതെ കരഞ്ഞു …

Read More »

ജീസസ് യൂത്ത് കേരള കോണ്‍ഫറന്‍സ് 2018

അഞ്ചു വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ നാല് ദിവസങ്ങളില്‍ നടന്ന ഒരു സംഗമത്തിന്റെ ഓര്‍മ ഇന്നും നമ്മുടെ ഉള്ളില്‍ ആവേശമായി നിലനില്‍ക്കുന്നില്ലേ..? വിശ്വാസവര്‍ഷത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏകമനസ്സോടെ ഒത്തു ചേര്‍ന്നവര്‍ നമ്മള്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും ആവേശവും അനുഗ്രഹവും നിറഞ്ഞു നില്‍ക്കുന്ന ഇത്തരം ഒത്തുചേരലുകള്‍ നമുക്ക് ഊര്‍ജവും ഉന്മേഷവും സമ്മാനിക്കുന്നവയാകുന്നു. കേരളത്തിലെ മുന്നേറ്റത്തെ …

Read More »

ആള്‍ക്കൂട്ടത്തോടൊപ്പം പോകണോ…?

ആദിവാസിയെ മര്‍ദിച്ചുകൊന്നത്അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കാര്‍ കൂട്ടംകൂടി മര്‍ദിച്ചു. താമസിയാതെ അയാള്‍ മരണമടഞ്ഞു. വിശന്നിട്ട് അരി മോഷ്ടിച്ചതാണു കാരണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജോലി സ്ഥലത്തു നിന്ന് തലയ്ക്ക് അടിയേറ്റതിനാല്‍ ചെറിയ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. പൊതുസമൂഹത്തെ ഭയപ്പെട്ടിരുന്ന മധു വനത്തിലെ ഗുഹകളിലാണ് ജീവിച്ചിരുന്നത്. ജീവന്‍ നിലനിറുത്താന്‍ വല്ലപ്പോഴും കുറച്ച് അരിവേണം. അതിനു നാട്ടിലിറങ്ങിയതായിരിക്കും ആ പാവം. ഏതായാലും ആളെ പിടികൂടുമ്പോള്‍ …

Read More »

Powered by themekiller.com watchanimeonline.co