Tuesday , 11 December 2018
Home / Cover Story

Cover Story

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ വെല്ലുവിളിക്കുക. മറ്റുള്ളവരുമായും ദൈവവുമായും ഇടപെടുക. സാധാരണ നിലവാരത്തിലുള്ള സമനിലയ്ക്കു വഴങ്ങരുത്. നിന്റെ ഏറ്റവും മികച്ചത് നല്കുക. വിലയുറ്റതും സനാതനവുമായവയ്ക്കുവേണ്ടി നിന്റെ ജീവിതം വ്യയം ചെയ്യുക” – ഫ്രാന്‍സിസ് പാപ്പ. സഭ കായിക വിനോദത്തില്‍ ശ്രദ്ധ …

Read More »

കളി ഒരു വല്ലാത്ത സ്പിരിറ്റാണ്

1998 ലോകകപ്പില്‍ ബ്രസീലിന്റെ ഫുട്‌ബോള്‍ കളി കണ്ടപ്പോള്‍ വല്ലാത്തൊരു ആകര്‍ഷണം തോന്നി. ചെറുപ്പം മുതലേ ക്രിക്കറ്റ് കളിച്ചിരുന്ന ആ ബാലന്റെ ഹൃദയത്തില്‍ ഫുട്‌ബോള്‍ ഒരു മായാത്ത മുദ്ര പതിപ്പിച്ചിരുന്നു. ലോകകപ്പ് ഫൈനലില്‍ റൊണാള്‍ഡോയും, റിവാള്‍ഡോയും, റോബര്‍ച്ചോ കാര്‍ലോസുമൊക്കെയുണ്ടായിരുന്നിട്ടും, താരനിബിഢമായ ആ ബ്രസീല്‍ ടീം തോറ്റുപോയപ്പോള്‍ കൂടെക്കരഞ്ഞ ആ ബാലന്റെ ജീവിതത്തില്‍ പിന്നീട് കളി ഒരു പ്രധാന …

Read More »

പാരിഷ് ഹാളിലെത്തിയ സിക്‌സറുകള്‍

പോളച്ചന്‍ (ശരിക്കും അച്ചനല്ല, അച്ചനെന്നു പേരിനൊപ്പമുള്ളതാണ്) സിക്‌സറടിക്കുന്നത് ഒന്നുകാണേണ്ട കാഴ്ചയാണ്. മെലിഞ്ഞുണങ്ങിയ ആ മനുഷ്യന്‍ ഫോമായാല്‍ പിന്നെ ഷോര്‍ട്ട് പിച്ചെന്നോ യോര്‍ക്കറെന്നോ ഫുള്‍ ടോസെന്നോ ഇല്ല. പന്തടിച്ച് പാരിഷ്ഹാളിനു മുകളിലേക്കോ കപ്പേളയ്ക്കു പുറകിലേക്കോ പറത്തും. ശനിയാഴ്ച രാവിലെയുള്ള കുര്‍ബാനയുടെ കാഴ്ചവയ്പിന്റെ സമയത്ത് എന്റെ പ്രധാന പ്രാര്‍ഥന പലപ്പോഴും ഇങ്ങനെയായിരുന്നു: കര്‍ത്താവേ ഒന്നുകില്‍ ഇന്ന് പോളച്ചന്റെ ടീമില്‍ …

Read More »

കുടുംബം -കുടുംബങ്ങളെ പിറക്കുമ്പോള്‍

ദാമ്പത്യസ്‌നേഹത്തിന്റെ ഫലസമൃദ്ധി മാതാപിതാക്കള്‍ വിദ്യാഭ്യാസത്തിലൂടെ മക്കള്‍ക്കു കൈമാറുന്ന ധാര്‍മികവും ആധ്യാത്മികവും അതിസ്വാഭാവികവുമായ ജീവന്റെ ഫലങ്ങളിലേക്കും വ്യാപിക്കുന്നു. മാതാപിതാക്കളാണ് മക്കളുടെ പ്രഥമാധ്യാപകരും പ്രധാനധ്യാപകരും. ഈ അര്‍ഥത്തില്‍ വിവാഹത്തിലൂടെയും കുടുംബത്തിലൂടെയും അടിസ്ഥാനപരമായ ധര്‍മം ജീവന്റെ ശുശ്രൂഷയിലായിരിക്കുകയെന്നതാണ് (CCC 1653). കുടുംബങ്ങളില്‍ നിന്നാണ് ദൈവവിളികള്‍ ഉണ്ടാകുന്നത്. വാസ്തവത്തില്‍ ഒരമ്മയുടെ ഗര്‍ഭധാരണം മുതല്‍ തുടങ്ങുകയാണ് കുഞ്ഞിന്റെ പരിശീലനം. അതേതു ജീവിതാന്തസ്സിലേക്കായാലും. ഈ …

Read More »

LOVE STORIES

ഒരു കഥ പറയാം. കഥയല്ല, കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒരു സുഹൃത്ത് പറഞ്ഞ അനുഭവമാണ്. അത് അയാളുടെ ജീവിതവും ആയിരുന്നു എന്നതാണ് സത്യം. അയാള്‍ക്ക് ഒരു കാമുകിയുണ്ട്. ഓഫീസില്‍തന്നെ സഹപ്രവര്‍ത്തകയാണ്. കണ്ടു, പരിചയപ്പെട്ടു, പ്രണയത്തിലായി. അത്രയും വേഗത്തിലായിരുന്നു കാര്യങ്ങള്‍. ഒരിക്കല്‍ കോഫിഷോപ്പില്‍ ഇരുന്ന് കളിപറയുന്നതിനിടയില്‍ അവര്‍ ഒരു പിസ ഓര്‍ഡര്‍ ചെയ്തു. അധികം താമസിയാതെ പിസ എത്തി. …

Read More »

സ്വാതന്ത്ര്യമാണ് സൗഹൃദം

ഇന്നൊരു അതിഥി എന്നെ തേടി വരും. അയാള്‍ക്ക് ഞാന്‍ കാവലാളാകും. കരുതലും കാവലും കരുണയുമുള്ള ഒരാള്‍ എനിക്കുള്ളിലുണ്ട്. ഒരു സ്‌നേഹം എന്നെ വന്നുപൊതിയുന്നു. ആ സ്‌നേഹത്തില്‍ ഈ ലോകത്തെ ഞാന്‍ ചേര്‍ത്തുപിടിക്കും. ആരാണ് ഒരു സുഹൃത്ത്? നമ്മുടെ കരുത്തിനോടും സൗന്ദര്യത്തോടുമൊപ്പം ദൗര്‍ബല്യങ്ങളെയും പരിമിതികളെയും കുറ്റങ്ങളെയും കുറവുകളെയും അംഗീകരിച്ചുകൊണ്ട് സ്‌നേഹിക്കുന്ന ഒരാള്‍. വിയോജിക്കുവാനും വിമര്‍ശിക്കുവാനും തിരുത്താനും സ്വതന്ത്രനാകാനും …

Read More »

സണ്‍ഡേ സ്‌കൂള്‍ എന്റെ ജീവിതത്തില്‍

പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച് സഭയുടെ മതബോധന പഠനത്തിന്റെ നട്ടെല്ലായിത്തീര്‍ന്ന സണ്‍ഡേ സ്‌കൂള്‍ കടന്നുപോയ കാലഘട്ടങ്ങളനുസരിച്ച് വളരെയേറെ മാറിയിട്ടുണ്ട്. ഈ കാലഘട്ടത്തിലും വെല്ലുവിളികള്‍ ഏറെയുങ്കിലും സണ്‍ഡേ സ്‌കൂളുകള്‍ നമ്മുടെ കുട്ടികളെ സ്വാധീനിക്കുന്നുണ്ട്. പക്ഷേ എത്രത്തോളം? കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഇനിയും നമ്മുടെ സണ്‍ഡേ സ്‌കൂളുകളില്‍ വരേണ്ടതുണ്ടോ ? ഇങ്ങനെ ചില ചോദ്യങ്ങളുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൂന്നു …

Read More »

നിങ്ങളറിയണം നിങ്ങളെങ്ങനെ നിങ്ങളായെന്ന്‌

ഈ അടുത്തയിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി അവധി കഴിഞ്ഞ് തിരിച്ച് പോകുന്ന ഒരു സ്‌നേഹിതനെ യാത്രയാക്കാന്‍ പോയി. വീട്ടില്‍ നിന്നിറങ്ങി കാറില്‍ കയറുന്നതിന് മുമ്പ് ഏഴിലും നാലിലും പഠിക്കുന്ന മക്കളുടെ കവിളത്ത് ഓരോ ഉമ്മ കൊടുത്ത് നിറകണ്ണുകളോടെ ഭാര്യയെ ഒന്നു നോക്കാന്‍ പോലുമാകാതെ തിരിഞ്ഞ് നടന്നു. കാറില്‍ കയറി പുറത്ത് നില്‍ക്കുന്ന എനിക്ക് കൈ തരുമ്പോള്‍ …

Read More »

ദൈവത്തിന്റെ പകരക്കാരെ ആദരിച്ച് ലിസ്യു സൺഡേ സ്കൂൾ

ആള്‍ട്ടര്‍ ക്രിസ്റ്റസ് എന്ന വാക്കിന്റെ അര്‍ഥം പോലും ലിസ്യു സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ, 2018-ലെ ഏപ്രില്‍ മാസത്തില്‍ നടന്ന വിശ്വാസോത്സവത്തില്‍ ഞങ്ങളുടെ കുട്ടികള്‍ ആ വാക്കിന്റെ അര്‍ഥം തൊട്ടറിഞ്ഞു. വൈദികര്‍ ക്രിസ്തുവിന്റെ പകരക്കാരാണ് എന്നാണ് ആ വാക്കിന്റെ അര്‍ഥം. അതുകൊണ്ടുതന്നെ അവരെ ആദരിക്കാന്‍ നമ്മുടെ മക്കളെ പഠിപ്പിക്കണമെന്ന ചിന്ത ഞങ്ങള്‍ പി.ടി.എ. അംഗങ്ങള്‍ …

Read More »

വിശ്വാസത്തിൻെറ വിത്തുപാകാൻ ക്ഷണം കിട്ടിയവർ

ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ 1990 കാലഘട്ടത്തിലാണ് എനിക്ക് മതബോധന രംഗത്ത് കടന്നുവരണമെന്നുള്ള ആഗ്രഹം ജനിക്കുന്നത്. കാരണം മതബോധന അധ്യാപകരാകുക എന്നതും ഒരു ദൈവ വിളിയാണെന്നും, അത് സഭയുടെ പരമപ്രധാനമായ കടമയാണെന്നും എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. കൂടാതെ കുഞ്ഞു മനസ്സില്‍ വിശ്വാസത്തിന്റെ, നന്മയുടെ വിത്തു പാകുവാന്‍ സാധിച്ചാല്‍ അവര്‍ വളര്‍ന്നു വരുമ്പോള്‍ സഭയ്ക്കും, സമൂഹത്തിനും കുടുംബത്തിനും നന്മ …

Read More »

Powered by themekiller.com watchanimeonline.co