Saturday , 21 October 2017
Home / Editorial

Editorial

നോഹ പെട്ടകം പണിയാതിരുന്നെങ്കില്‍

sep3

പണ്ട് ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന കാലത്ത് ബൈബിള്‍ സീരിയലായി ടിവിയില്‍ വന്നിരുന്ന കാലം. ഇടയ്ക്ക് എപ്പോഴോ കാണിനിടയായ ഒരു എപ്പിസോഡില്‍ നോഹയുടെ  പെട്ടക നിര്‍മാണമായിരുന്നു ചിത്രീകരിച്ചിരുന്നത്. ദൈവത്തിന്റെ നിര്‍ദേശമനുസരിച്ച് നിര്‍മാണം തുടങ്ങിയ നോഹയെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നാട്ടുകാര്‍. എതിര്‍പ്പൊന്നും വകവയ്ക്കാതെ തന്റെ പണി തുടരുന്ന നോഹ. പിന്നീട് നോഹയ്ക്കും പെട്ടകത്തിനും എന്തു സംഭവിച്ചു എന്ന് …

Read More »

സന്തോഷിക്കാനുള്ള സമയം

Untitled-23

ഇത് സന്തോഷത്തോടെ ദൈവസ്തുതികള്‍ അര്‍പ്പിക്കാനുള്ള സമയം. 1967-ല്‍ അമേരിക്കയിലെ ഡ്യൂക്കെയ്ന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ ഇടയില്‍ തുടക്കം കുറിക്കപ്പെട്ട കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ ജൂബിലി നാളുകള്‍. ഇരിങ്ങാലക്കുടയില്‍ ആളൂരിലെ ലൂമന്‍ യൂത്ത് സെന്ററില്‍വച്ച് പതിനായിരങ്ങളെ സാക്ഷി നിറുത്തി ജൂബിലി ആഘോഷം, ‘അഖിലലോക മലയാളി കരിസ്മാറ്റിക് സംഗമം’ നടക്കുന്നു. എന്തെല്ലാം നന്മകളാണ് ഈ പരിശുദ്ധാത്മ മുന്നേറ്റം സഭയ്ക്കും …

Read More »

‘അശ്ലീലകല’യുടെ അപകടങ്ങള്‍

councelling

തലക്കെട്ടിനൊരു പന്തികേടുണ്ടോ? അശ്ലീലത്തെ കലയെന്നു വിളിക്കാമോ എന്ന ചോദ്യം ഉയരാം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഉപയോഗിച്ചിരിക്കുന്ന വാക്കായതുകൊണ്ട് ഞാനും ഉപയോഗിക്കുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ കൗമാരക്കാരെയും യുവജനങ്ങളെയും മാത്രമല്ല മുതിര്‍ന്നവരെപ്പോലും ബാധിച്ചിരിക്കുന്ന ഗൗരവമേറിയ ഒരു പ്രശ്‌നമായി ഇത് മാറിയിട്ടുണ്ടെന്നതിന് തെളിവുകള്‍ ധാരാളമുണ്ട്. മതബോധന ഗ്രന്ഥത്തിന്റെ 2523 ഖണ്ഡിക ഇപ്രകാരം പറയുന്നു: യാഥാര്‍ഥ്യമോ ഭാവനാസൃഷ്ടിയോ ആയ ലൈംഗികക്രിയകളെ അവയുടെ പങ്കാളികളുടെ …

Read More »

വിവേകപൂര്‍വം ഉപയോഗിക്കാം

chackochen sir

അതിവേഗത്തിലോ അമിതവേഗത്തിലോ ഉള്ള വളര്‍ച്ചയാണ് സാങ്കേതികവിദ്യയുടെ, പ്രത്യേകിച്ച് കമ്പ്യൂട്ടര്‍-വിവര സാങ്കേതികവിദ്യയുടെ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കണ്ണടച്ചുതുറക്കുന്നതിനുമുമ്പ് അതിവേഗം പുതിയവ പഴയതാവുകയും ഇല്ലാതാവുകയും ചെയ്യുന്നു. നമ്മുടെ നാട്ടില്‍ ഒരു ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ കിട്ടാന്‍ 7-8 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിയിരുന്ന കാലത്തിന്റെ ഓര്‍മകള്‍ ഇന്നത്തെ 50 വയസ്സുകാര്‍ക്കെങ്കിലും ഉണ്ടാകും. പക്ഷേ, ഇന്നിപ്പോള്‍ രാജ്യാന്തര തലത്തിലുള്ള വീഡിയോ കോളുകള്‍പോലും വളരെകുറഞ്ഞ ചിലവിലോ പ്രത്യേകിച്ച് …

Read More »

പുഷ്പിക്കുന്ന സൗഹൃദങ്ങള്‍

friends_1New

പഴയ നിയമത്തിലെ സാമുവലിന്റെ ഒന്നാം പുസ്തകത്തില്‍ നാമിങ്ങനെ വായിക്കുന്നു:ദാവീദ് രാജാവിനോട് സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥന്‍ അവനെ പ്രാണതുല്യം സ്‌നേഹിച്ചു. അവനുമായി ഒരു ഉടമ്പടിയുണ്ടാക്കിയ അവന്‍ തന്റെ മേലങ്കിയൂരി ദാവീദിനെ അണിയിച്ചു. തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു (1 സാമു 18:1-4). രണ്ട് യുവാക്കള്‍, ദാവീദും …

Read More »

കുരിശില്‍ തറയ്‌ക്കേണ്ടതും ഉയിര്‍ക്കേണ്ടതും

k20170403

ഏപ്രില്‍ മാസത്തെ കെയ്‌റോസ് നിങ്ങളുടെ കൈയിലെത്തുമ്പോഴേയ്ക്കും ഓശാനയുടെ ദിവസമെത്തിയിട്ടുണ്ടാവും. ഇത്തവണത്തെ നോമ്പ് ദിനങ്ങള്‍ ആത്മ നവീകരണത്തിന്                 ഉതകുന്ന വിധമായിരുന്നോ കടന്നു പോയത് എന്ന് തിരിഞ്ഞു നോക്കാനുള്ള അവസരമാകട്ടെ ഈ കുറിപ്പ്. നമ്മുടെ ജീവിതത്തിന്റെ ചൈതന്യം നശിപ്പിക്കുന്ന നന്മയല്ലാത്ത എന്തിനെയൊക്കെയാണ് ഇത്തവണ കുരിശില്‍ തറയ്ക്കാനായി കണ്ടെത്തിയിരിക്കുന്നത്? …

Read More »

പോയി കളിക്ക്‌

k20170303

അടുത്തിടെ കണ്ട രസകരമായൊരു കാര്‍ട്ടൂണ്‍ ചിന്തിപ്പിക്കുന്നതുകൂടിയായിരുന്നു. ‘അന്ന് ഇന്ന്’ എന്ന തലക്കെട്ടുകളിലായി രണ്ടു സാഹചര്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ”കളി നിറുത്തി അകത്ത് കയറ്” എന്നു പറഞ്ഞ് കുട്ടിയുടെ ചെവിയില്‍ പിടിച്ച് വീട്ടിലേയ്ക്ക് വലിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന അമ്മയുടെ ചിത്രീകരണമായിരുന്നു പഴയ കാലത്തെക്കുറിച്ചുള്ള ചിത്രം. കുട്ടിയുടെ പക്കല്‍ നിന്ന് മൊബൈല്‍ഫോണ്‍ നിര്‍ബന്ധപൂര്‍വം വാങ്ങിയിട്ട് ”പോയി കളിക്ക്” എന്നുപറഞ്ഞ് വീട്ടിനകത്തുനിന്ന് തള്ളി …

Read More »

നവ വൈദികര്‍ക്ക് ആശംസകള്‍

k20170203

2016 ഡിസംബര്‍ 29 വ്യാഴാഴ്ച കളമശ്ശേരി രാജഗിരി ദേവാലയത്തില്‍ വച്ച് ഡീക്കന്മാരായിരുന്ന ഇരിങ്ങാലക്കുട സ്വദേശി ടിറ്റോയും ആന്ധ്രപ്രദേശ് സ്വദേശിയായ വിഗ്‌നാന്‍ദാസും പുരോഹിതരായി അഭിഷിക്തരായി. സി.ബി.സി.ഐ നിയോഗിച്ചിരിക്കുന്ന ജീസസ്യൂത്തിന്റെ എക്‌ളേസിയാസ്റ്റിക്കല്‍ അഡൈ്വസറും, നാഗ്പൂര്‍ അതിരൂതയുടെ മെത്രാനുമായ, അഭിവന്ദ്യ അബ്രാഹം വിരുതകുളങ്ങര പിതാവിന്റെ കൈവയ്പ് വഴിയാണ് അവര്‍ അഭിഷിക്തരായത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ജീസസ് യൂത്ത് അന്താരാഷ്ട്ര അസംബ്ലിയില്‍ …

Read More »

ഇടവകകള്‍ എങ്ങനെയാവണം

k20170103

ഒരു സാധാരണ കത്തോലിക്കാ വിശ്വാസിയുടെ മൂന്ന് ഉത്തരവാദിത്വങ്ങള്‍ പേ, പ്രേ, ഒബേ (Pay-പിരിവ് കൊടുക്കുക, Pray-പ്രാര്‍ഥിക്കുക, Obey-അനുസരിക്കുക) എന്നിങ്ങനെയാണെന്ന് പരിഹാസത്തോടെ പഞ്ഞുകേട്ടിട്ടുണ്ടണ്ട്. കുടുംബ കൂട്ടായ്മകളുമായി ബന്ധപ്പെട്ട ഒരു പരിശീലന രേഖയില്‍ വായിക്കാനിടയായത് ഓര്‍മിക്കുന്നു: ഇടവകയില്‍ അല്മായരുടെയും സംഘടനാ പ്രവര്‍ത്തകരുടെയും ദൗത്യമെന്നത് വികാരിമാരുടെ സഹായികളോ, നീട്ടപ്പെട്ട കരങ്ങളോ ആയി പ്രവര്‍ത്തിക്കുക മാത്രമല്ല എന്നതാണ്. വൈദികരും സന്യസ്തരും അല്മായരും …

Read More »

ഫുള്‍ടൈമര്‍ഷിപ്പിന് ജൂബിലി

k20161203

1992 ലാണ് ജീസസ്‌യൂത്ത് ഫുള്‍ടൈമര്‍ഷിപ്പ് പരിശീലനത്തിന് തുടക്കമായത്. പലപ്പോഴും പറയുന്നതു പോലെ എത്രപെട്ടെന്നാണ് 25 വര്‍ഷങ്ങള്‍ കടന്നു പോയത്. ഈ വരുന്ന ഡിസംബര്‍ 28-31 തീയതികളില്‍ എറണാകുളത്ത് രാജഗിരി ക്യാംപസില്‍ വച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടക്കുകയാണ്. ആദ്യത്തെ ക്യാംപസ് ടീം അംഗവും പിന്നീട് എന്‍.വൈ.പി.ടി.കോ-ഓര്‍ഡിനേറ്ററുമൊക്കെയായിരുന്ന അന്ന് തിരുവനന്തപുരത്ത് താമസിച്ചിരുന്ന സന്തോഷ് …

Read More »

Powered by themekiller.com watchanimeonline.co