Tuesday , 11 December 2018
Home / Editorial / ക്രിസ്തുമസ് ശൂന്യവത്ക്കരണത്തിന്റെ സന്ദേശം

ക്രിസ്തുമസ് ശൂന്യവത്ക്കരണത്തിന്റെ സന്ദേശം

2015-ലെ ക്രിസ്തുമസ് വരികയായി. മനുഷ്യ രക്ഷയ്ക്കായി ദൈവം ഭൂമിയില്‍ ജന്മമെടുത്തതിന്റെ മഹത്തായ ഓര്‍മ ദിനമാണിത്.
നമ്മുടെ ജീവിതത്തിന് അര്‍ഥം നല്‍കിയ, ഇമ്മാനുവല്‍ – ദൈവം നമ്മോടുകൂടെയെത്തിയ ക്രിസ്തുമസിന്റെ മംഗളങ്ങള്‍ കെയ്‌റോസ് വായനക്കാര്‍ക്കെല്ലാം നേരുന്നു.
ക്രിസ്തുമസ് നാളുകളായി, ഡിസംബര്‍ എത്തി എന്നോര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന ചിത്രങ്ങള്‍ എന്തൊക്കെയാണ്. ആശംസാ കാര്‍ഡുകള്‍, കേക്ക്, ബലൂണുകള്‍, സാന്റാക്ലോസ്, കരോള്‍, ഹാപ്പി ക്രിസ്തുമസ് ആശംസകള്‍, മെച്ചപ്പെട്ട ഭക്ഷണം, ജിംഗിള്‍ ബെല്‍സ് എന്ന പാട്ട്, ക്രിസ്തുമസ് ട്രീയും, പുല്‍ക്കൂടും, പിന്നെ ചിലപ്പോഴൊക്കെ രാത്രിയിലെ കുര്‍ബാന എന്നിവയൊക്കെ അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുന്നു. ഹൃദയ നവീകരണമുണ്ടണ്ടാകുക, പുതിയ മനുഷ്യനാകുക, പ്രാര്‍ഥനയില്‍ ആഴപ്പെടുക, വിഷമിക്കുന്നവരിലേയ്ക്കും, പാവപ്പെട്ടവരിലേയ്ക്കും ഇറങ്ങിച്ചെല്ലുക എന്നിവയൊക്കെ സാധാരണ നിലയില്‍ സംഭവിക്കാതായിരിക്കുന്നു. ആഘോഷത്തിമിര്‍പ്പുകള്‍ക്കും, ടി.വി.യിലും അല്ലാതെയുമുള്ള അനവധി ആഘോഷ പരിപാടികള്‍ക്കുമിടയില്‍ പുല്‍ക്കൂട് നല്‍കുന്ന നിസ്സാരതയുടെയും, എളിമയുടെയും, ശൂന്യവത്ക്കരണത്തിന്റെയുമൊക്കെ സന്ദേശം മറഞ്ഞു പോകുന്നു. ക്രിസ്തുമസ് എന്നാല്‍ സാന്റാക്ലോസ് അപ്പൂപ്പന്റെ എന്തോ ആഘോഷമെന്ന് വിചാരിക്കപ്പെടുന്ന തലത്തിലേയ്ക്ക് ക്രിസ്തുമസ് കാര്‍ഡുകളിലും ചിത്രീകരണങ്ങളിലും ക്രിസ്തു ഇല്ലാതാകുന്നതിന്റെ പിന്നില്‍ ബോധപൂര്‍വമായ അജണ്ട ഉണ്ടെന്ന് കരുതുന്ന അനേകരുണ്ടണ്ട്. ടി.വി. പരിപാടികളിലും, ആഘോഷങ്ങളിലും, ക്രിസ്തുവിനെക്കാളുപരി സാന്റാക്ലോസ് താരമാകുന്നത് ബിസിനസ്സിന്റയും, മാധ്യമങ്ങളുടെയും സംശയകരങ്ങളായ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണത്രേ. ഷോപ്പിങ് ഫെസ്റ്റിവലിനും, റോക്ക് ഷോകള്‍ക്കും, സിനിമ റിലീസിങ്ങിനുമുള്ള സമയമായി ക്രിസ്തുമസ് മാറുന്നത് അപചയമാണ്, അപകടമാണ്. ക്രിസ്തുമസിന്റെ ചൈതന്യം കാത്തു സൂക്ഷിക്കുക എന്നത് നാമോരോരുത്തരുടെയും കടമയാണ്.
കരുണയുടെ വര്‍ഷത്തിന്റെ തുടക്കമായിരിക്കുന്നു. ക്രിസ്തുമസിന്റെയും ഒരുക്ക ദിനങ്ങളാണ്. കരുണയുടെ വര്‍ഷമൊക്കെ സാധാരണമല്ലാത്ത ചില തീരുമാനങ്ങളെടുക്കാനും അവ നടപ്പാക്കാനും
നമ്മെ സഹായിച്ചിരുന്നെങ്കില്‍ നന്നായേനെ. ഒരു മൈല്‍ നടക്കാന്‍ പറയുന്നവര്‍ക്കു വേണ്ടി ഇരട്ടി ദൂരം നടക്കാന്‍, സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി അനീതി കുറെയൊക്കെ സഹിക്കാന്‍, സത്യവും നീതിയും നടക്കണം എന്ന് വാശിപിടിക്കാന്‍, കരുണയാവാന്‍, കംഫര്‍ട്ട് സോണുകള്‍ വിട്ട് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍, പുതുവഴികളില്‍ നടക്കാന്‍, അപരന്റെ ജീവിതത്തില്‍ സന്തോഷവും സംതൃപ്
തിയും നിറയ്ക്കാന്‍ അധികമായി പരിശ്രമിക്കാന്‍ നമുക്കായിരുന്നെങ്കില്‍! കെയ്‌റോസ് വായനക്കാര്‍ക്കെല്ലാം അര്‍ഥപൂര്‍ണമായൊരു ക്രിസ്തുമസ് നേരുന്നു. സഭയുടെ മുഖം കൂടുതല്‍ പ്രകാശിതമാക്കുന്ന തരത്തില്‍ കരുണയുടെ വര്‍ഷം പ്രയോജനപ്പെടുത്താനാവട്ടെ എന്നാശംസിക്കുന്നു.
2016 ജനുവരി ‘കെയ്‌റോസ് മാസ’മായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കേരള ജീസസ് യൂത്ത് കൗണ്‍സിലും സോണ്‍, മിനിസ്ട്രി ടീമുകളും തീരുമാനിച്ചിരിക്കുകയാണ്. യുവജനങ്ങള്‍ക്കും കൗമാരക്കാര്‍ക്കുമായി പ്രസിദ്ധീകരിക്കപ്പെടുന്ന മാസിക എന്ന നിലയില്‍ ഇനിയും കൂടുതല്‍ പേരുടെ പക്കല്‍ കെയ്‌റോസ് എത്തിച്ചേരേണ്ടണ്ടതുണ്ടണ്ട്. കൂടുതല്‍ വരിക്കാരെ കണ്ടെത്താനുള്ള പരിശ്രമങ്ങളില്‍ കെയ്‌റോസ് വായനക്കാരെല്ലാം പങ്കുചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.
2011 ജനുവരി മുതല്‍ 15 രൂപയായിരുന്ന മാസികയുടെ വില വര്‍ധിപ്പിക്കുകയാണ്. 2016 ജനുവരി മുതല്‍ ഒറ്റപ്രതിക്ക് 20 രൂപയും, ഒരു വര്‍ഷത്തേയ്ക്ക് 225 രൂപയും, മൂന്നു വര്‍ഷത്തേയ്ക്ക് 600 രൂപയുമായിരിക്കും വില. കെയ്‌റോസ് എന്ന യുവജന മാധ്യമ ശുശ്രൂഷയെ വിവിധ രീതികളില്‍ പിന്തുണയ്ക്കുന്ന ഏവര്‍ക്കും നന്ദി.
സ്‌നേഹപൂര്‍വം,
ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍
kairosmag@gmail.com

Share This:

Check Also

അതിശയിപ്പിക്കുന്ന യുവജനങ്ങള്‍

രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയാതിരിക്കുന്നതാണ് നാട്ടിലെ ഫാഷന്‍. ആശയപരമായിയോജിപ്പുള്ളവരും അല്ലാത്തവരുമായ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരെക്കുറിച്ച് എനിക്ക് വലിയബഹുമാനമുണ്ട്. ആദര്‍ശവും, അധികാരവും അംഗീകാരവും …

Powered by themekiller.com watchanimeonline.co