Thursday , 17 January 2019
Home / Editorial / പുഷ്പിക്കുന്ന സൗഹൃദങ്ങള്‍

പുഷ്പിക്കുന്ന സൗഹൃദങ്ങള്‍

പഴയ നിയമത്തിലെ സാമുവലിന്റെ ഒന്നാം പുസ്തകത്തില്‍ നാമിങ്ങനെ വായിക്കുന്നു:ദാവീദ് രാജാവിനോട് സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥന്‍ അവനെ പ്രാണതുല്യം സ്‌നേഹിച്ചു. അവനുമായി ഒരു ഉടമ്പടിയുണ്ടാക്കിയ അവന്‍ തന്റെ മേലങ്കിയൂരി ദാവീദിനെ അണിയിച്ചു. തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു (1 സാമു 18:1-4). രണ്ട് യുവാക്കള്‍, ദാവീദും ജോനാഥനും തമ്മിലുള്ള തീവ്ര സൗഹൃദത്തിന്റെ ഹൃദയഹാരിയായ വിശദീകരണങ്ങള്‍ പതിനെട്ടു     മുതലുള്ള   അധ്യായങ്ങളില്‍ തുടര്‍ന്നും വായിക്കാം.

ജോനാഥന്റെ പിതാവ് സാവൂള്‍ രാജാവ് അസൂയ മൂലം ദാവീദിനെ കൊലപ്പെടുത്തുവാന്‍ ശ്രമിക്കുന്നിടത്ത് സ്വന്തം ജീവനു തന്നെ ഭീഷണി ഉയര്‍ന്നിട്ടും ദാവീദിനുവേണ്ടി സംസാരിക്കാനെത്തുന്നതും രക്ഷിക്കുന്നതും ജോനാഥനാണ്. ഇരുപതാമത്തെ അധ്യായത്തില്‍ നാമിങ്ങനെ വായിക്കുന്നു: (41-ാം വാക്യം) ജോനാഥനും ദാവീദും പരസ്പരം ചുംബിച്ചു. ദാവീദിന് പരിസരബോധം വരുന്നതുവരെ അവന്‍ കരഞ്ഞു. ജോനാഥന്‍ അവനോട് പറഞ്ഞു: സമാധാനത്തോടെ പോവുക.കൗമാരക്കാരുടെയും യുവജനങ്ങളുടെയുമിടയിലെ സൗഹൃദങ്ങളെക്കുറിച്ചും കൂട്ടുകെട്ടുകളെ ക്കുറിച്ചുമുള്ള ചിന്തകളും അനുഭവങ്ങളുമാണ്ഇത്തവണത്തെ കെയ്‌റോസ് പങ്കുവയ്ക്കുന്നത്. ആധുനിക യൗവനത്തിനും ആവേശത്തോടെ പിഞ്ചെല്ലാനാവുന്ന സൗഹൃദത്തിന്റെ മാതൃകകളാണ് ദാവീദും ജോനാഥനും എന്നതില്‍ സംശയമില്ല.

കൗമാരക്കാരുടെയും യുവജനങ്ങളുടെയുമിടയിലെ സൗഹൃദങ്ങളെക്കുറിച്ചും കൂട്ടുകെട്ടുകളെ ക്കുറിച്ചുമുള്ള ചിന്തകളും അനുഭവങ്ങളുമാണ് ഇത്തവണത്തെ കെയ്‌റോസ് പങ്കുവയ്ക്കുന്നത്. ആധുനിക യൗവനത്തിനും ആവേശത്തോടെ പിഞ്ചെല്ലാനാവുന്ന സൗഹൃദത്തിന്റെ മാതൃകകളാണ് ദാവീദും ജോനാഥനും എന്നതില്‍ സംശയമില്ല.

ജീസസ് യൂത്തിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ അീസിയിലെ വിശുദ്ധ ഫ്രാന്‍സിസും ക്ലാര പുണ്യവതിയും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ ലൗകിക തലത്തില്‍ മാത്രം മനസ്‌സി ലാക്കാന്‍ ശ്രമിച്ചാല്‍ ശരിയാകാനിടയില്ല.1926-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആര്‍ണോള്‍ഡോ പോര്‍ട്ടിനിയുടെ പുസ്തകത്തില്‍ ആ ബന്ധത്തിന്റെ അലൗകികത വിശദീകരിക്കുന്നൊരു കഥയുണ്ട്. ഒരുനാള്‍ ഫ്രാന്‍സിസും ക്ലാരയും അലപ്പോയില്‍ നിന്ന് അീസിയിലേയ്ക്കുള്ളയാത്രയിലായിരുന്നു. വിശന്നപ്പോള്‍ ഭക്ഷണത്തിനും വെളളത്തിനുമായി ഒരു വാതിലില്‍ മുട്ടി. വാതില്‍ തുറന്ന്അവര്‍ക്ക് വേണ്ടതവര്‍ നല്കിയെങ്കിലും സംശയവും കുറ്റപ്പെടുത്തലും നിറഞ്ഞ നോട്ടവും വാക്കുകളും ഏറെവേദനാജനകമായിരുന്നു. തുടര്‍ന്നുള്ള യാത്രയ്ക്കിടയില്‍ ഫ്രാന്‍സിസ് ക്ലാരയോടു പറഞ്ഞു: ‘ക്ലാരെ, അവിടെ ആളുകള്‍ പറയാന്‍ ശ്രമിക്കുന്നത് എന്താണെന്ന് നിനക്ക് മനസ്‌സിലാവുന്നുണ്ടാകും. നാമിരുവരും ഒന്നിച്ച് യാത്ര തുടരുന്നത് ശരിയാവില്ല. നമ്മള്‍ പിരിയാനുള്ള സമയമായിരിക്കുന്നു.’വൈകുന്നേരത്തോടെ നാം സാന്‍ഡാമിയാനോയിലെത്തും. അവിടെ നിന്ന് ദൈവം നയിക്കുന്ന വഴിയെ ഞാന്‍ പോകും.

വഴിയുടെ നടുവില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചിട്ട് തിരിഞ്ഞ് നോക്കുകപോലും ചെയ്യാതെ ക്ലാര യാത്ര തുടര്‍ന്നു. നടന്ന് നടന്ന് ഒരു കൊടും കാട്ടിലെത്തിയ ക്ലാര ഫ്രാന്‍സിസിനായി കാത്തു നിന്നു. ഫ്രാന്‍സിസിനെ കണ്ടപ്പോള്‍ അവള്‍ ചോദിച്ചു: ‘പിതാവേ നാമിനിയെന്നാണ് കണ്ടുമുട്ടുക?’ ഫ്രാന്‍സിസ് പറഞ്ഞു: ‘പൂക്കള്‍ വിരിയുന്ന ശരത്കാലം വീണ്ടുമെത്തുമ്പോള്‍.’

അപ്പോള്‍ ആ നിമിഷം അത്ഭുതം നടന്നത്രേ. മഞ്ഞ് മൂടിക്കിടന്ന ആ കൊടുങ്കാട് മുഴുവന്‍ മനോഹര റോസപുഷ്പങ്ങളാല്‍ നിറഞ്ഞു. ദൈവിക ചൈതന്യം നിറയുന്ന, നന്മയുടെ മനോഹാരിതയാല്‍ നമ്മുടെ ചെറുപ്പക്കാരുടെ സൗഹൃദങ്ങള്‍ നിറയട്ടെ.

                                                                                                       സ്‌നേഹപൂര്‍വം,

chackochen sir may 2017           ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍

kairosmag@gmail.com

Check Also

വരൂ! നമുക്ക് പുറത്തിറങ്ങി കളിക്കാം

കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ മുഖപത്രമായ ജീവജ്വാലയുടെ 1994 നവംബര്‍ ലക്കം ജീസസ് യൂത്ത് സ്‌പെഷ്യലായിരുന്നു. 52 പേജില്‍ കവര്‍ …

Powered by themekiller.com watchanimeonline.co