Tuesday , 11 December 2018
Home / Anubhavam / പാഠം -1 ബഹുമാനിക്കുക

പാഠം -1 ബഹുമാനിക്കുക

അന്ന് ജൂലൈ മാസം 3. ഭാരത അപ്പസ്‌തോലനായ തോമാശ്ലീഹയുടെ ചരമദിനം. അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രയിലാണ് ഞാന്‍. ആദ്യ ദീര്‍ഘദൂര ട്രെയിന്‍ യാത്രയുടെ ടെന്‍ഷന്‍ ഉണ്ട് മനസ്സില്‍. പാലക്കാട് അതിര്‍ത്തി കഴിഞ്ഞില്ല, ഒരുകൂട്ടം ഹിജഡകള്‍ കടന്നുവന്നു., സ്ത്രീ വേഷമണിഞ്ഞ പുരുഷന്മാര്‍ എന്നുകരുതി എന്റെ അടുത്തിരുന്ന സുഹൃത്തിനു ചിരി പൊട്ടി. പെട്ടെന്നു ഒരു ഹിജഡ ഓടിവന്നു ചോദിച്ചു.

എന്നാടാ സിരിപ്പു?

ഉനക്ക് എന്നാ… പൈത്യം പുടിച്ചിരിക്കാ…

ആ സ്ത്രീ വസ്ത്രധാരി എന്നോട് കയര്‍ക്കാന്‍ തുടങ്ങി. ചിരിച്ചത് ഞാനാണെന്ന് അവള്‍ തെറ്റിധരിച്ചിരിക്കാം.

അണ്ണി മന്നിച്ചിടുങ്കോ… നേന്‍ ഇല്ലയേ.

ഞാന്‍ പറഞ്ഞു.

അവള്‍ പതിയെ ശാന്തയായി. അവള്‍ പറഞ്ഞു:

തമ്പീ, നാനും മനുഷ്യന്‍ താ. ആനാ കടവുള്‍ വേറെ മാതിരി പടച്ചുവച്ചിരിക്ക്. നാനും ഒരെമ്മ പെറ്റ പുള്ള താ. എങ്ങളെ ഇന്‍സള്‍ട്ട് പണ്ണതുങ്കോ.

സോറി അണ്ണി..

അവള്‍ എന്നെ നോക്കി ചിരിച്ചു. കടന്നുപോയി.

മനസ്സില്‍ എന്തോ ഭാരക്കൂടുതല്‍ കടന്നു വന്നു. അവളുടെ വാക്കുകള്‍ മനസ്സില്‍ വീണ്ടും വീണ്ടും അലയടിച്ചു.

ശരീരത്തിന്റെ കുറവുകളോ നിറവുകളോ അല്ല ഒരുവനെ മനുഷ്യനാക്കുന്നത്. അപരനെ ഒരു വ്യക്തിയായി ബഹുമാനിക്കാന്‍ കഴിയുമ്പോഴാണ്. മിഷന്‍ യാത്രയുടെ ആദ്യ പാഠം പഠിപ്പിച്ച പ്രിയ സഹോദരി നിനക്ക് നന്ദി. ക്ഷമിക്കുക; എന്നോടും സുഹൃത്തിനോടും.

ഡോണറ്റ് ഡേവിസ്d

Share This:

Check Also

എല്ലാം അറിയുന്നവൻ കൂടെയുണ്ട്

‘ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടത്തെ ഏല്‍പിക്കുവിന്‍. അവിടന്ന് …

Powered by themekiller.com watchanimeonline.co