Thursday , 20 September 2018
Home / Editorial / ‘അശ്ലീലകല’യുടെ അപകടങ്ങള്‍

‘അശ്ലീലകല’യുടെ അപകടങ്ങള്‍

തലക്കെട്ടിനൊരു പന്തികേടുണ്ടോ?
അശ്ലീലത്തെ കലയെന്നു വിളിക്കാമോ എന്ന ചോദ്യം ഉയരാം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഉപയോഗിച്ചിരിക്കുന്ന വാക്കായതുകൊണ്ട് ഞാനും ഉപയോഗിക്കുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ കൗമാരക്കാരെയും യുവജനങ്ങളെയും മാത്രമല്ല മുതിര്‍ന്നവരെപ്പോലും ബാധിച്ചിരിക്കുന്ന ഗൗരവമേറിയ ഒരു പ്രശ്‌നമായി ഇത് മാറിയിട്ടുണ്ടെന്നതിന് തെളിവുകള്‍ ധാരാളമുണ്ട്.

മതബോധന ഗ്രന്ഥത്തിന്റെ 2523 ഖണ്ഡിക ഇപ്രകാരം പറയുന്നു: യാഥാര്‍ഥ്യമോ ഭാവനാസൃഷ്ടിയോ ആയ ലൈംഗികക്രിയകളെ അവയുടെ പങ്കാളികളുടെ സ്വകാര്യതയില്‍നിന്ന് വേര്‍പെടുത്തി മറ്റുള്ളവരുടെ മുന്‍പില്‍ മന:പൂര്‍വം പ്രദര്‍ശിപ്പിക്കുന്നതാണ് ”അശ്ലീലകല”. ദമ്പതികളുടെ ഏറ്റം രഹസ്യമായ പരസ്പരദാനത്തിന്റെ പ്രകടനമായ ദാമ്പത്യപ്രവൃത്തിയെ വികലമാക്കുന്നതിനാല്‍ അതു ശുദ്ധതയുടെ ഭഞ്ജനമാണ്. അതില്‍ പങ്കെടുക്കുന്നവരുടെ (നടീനടന്മാര്‍, വില്പനക്കാര്‍, കാഴ്ചക്കാര്‍) മാഹാത്മ്യത്തെയും അതു വ്രണപ്പെടുത്തുന്നു; കാരണം, ഓരോരുത്തരും മറ്റുള്ളവര്‍ക്ക് അധമമായ സന്തോഷവും അന്യായമായ ലാഭവും പ്രദാനം ചെയ്യുന്ന ഒരു വസ്തുവായിത്തീരുന്നു. ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരെയും അത് ഒരു ഭാവനാലോകത്തിന്റെ മായാദര്‍ശനത്തില്‍ ആഴ്ത്തിക്കളയുന്നു. അതു ഗൗരവപൂര്‍ണമായ ഒരു തെറ്റാണ്. അശ്ലീല വസ്തുക്കളുടെ ഉത്പാദനവും വിതരണവും ഭരണാധികാരികള്‍ തടയേണ്ടതാണ്.

യൂ കാറ്റിലെ 412-ാമത്തെ ചോദ്യവും അതിനുള്ള ഉത്തരവും ഇങ്ങനെയാണ്. ”അശ്ലീല സാഹിത്യത്തിന്റെ ഉത്പാദനവും ഉപഭോഗവും എന്തുകൊണ്ടാണ് സ്‌നേഹത്തിനെതിരേയുള്ള പാപമായിരിക്കുന്നത്? രണ്ടു ജീവിത പങ്കാളികള്‍ തമ്മിലുള്ള സമര്‍പ്പിതവും സ്‌നേഹമയവുമായ ബന്ധത്തിന്റെ അവഗാഢമായ ഐക്യത്തില്‍ നിന്ന് സ്‌നേഹത്തെ വേര്‍പെടുത്തി അതിനെ ദുരുപയോഗിക്കുകയും അതിനെ വില്പനച്ചരക്കാക്കി മാറ്റുകയും ചെയ്യുന്ന വ്യക്തി ഗൗരവപൂര്‍ണമായ പാപം ചെയ്യുന്നു. അശ്ലീല സാഹിത്യപരമായ വസ്തുക്കള്‍ ഉത്പാദിപ്പിക്കുകയോ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യക്തി മനുഷ്യമഹത്വം ലംഘിക്കുകയും മറ്റുള്ളവരെ പാപത്തിലേക്ക് വശീകരിച്ചെടുക്കുകയും ചെയ്യുന്നു”.

അശ്ലീലകലയുടെ ഉപഭോക്താക്കള്‍ പുരുഷന്മാര്‍ മാത്രമാണോ. അല്ല എന്ന ഒരു ഉത്തരമാണ് തിടുക്കത്തില്‍ നടത്തിയ ഒരു പ്രാഥമിക അന്വേഷണത്തില്‍ നിന്ന് മനസ്സിലായത്.

നമ്മുടെ കൗമാരക്കാരുടെയും യുവജനങ്ങളുടെയും ധാര്‍മിക കാഴ്ചപ്പാടുകളുടെയും ജീവിതത്തെത്തന്നെയും തകര്‍ക്കുന്ന അശ്ലീലകലയ്‌ക്കെതിരെ ചില പദ്ധതികള്‍ കെയ്‌റോസ് രൂപപ്പെടുത്തുകയാണ്. ഒന്ന്: ഇത്തരം പ്രശ്‌നങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പ്രാര്‍ഥനാ സഹായം നല്കുന്ന മധ്യസ്ഥപ്രാര്‍ഥനാ ഗ്രൂപ്പാണ്. രണ്ട്: പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനും ആശ്വാസം തേടുന്നതിനുമായുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍. മൂന്ന്: ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, മുന്‍കരുതലുകളും, പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിക്കാന്‍ സഹായിക്കാനാവുന്ന റിസോര്‍ഴ്‌സ് ടീമിന്റെ രൂപീകരണം.

പ്രബലമാകുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ അതിശക്തമായ ആധ്യാത്മിക പ്രതിരോധം തന്നെവേണം.

സ്‌നേഹപൂര്‍വം, 

chaഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍

kairosmag@gmail.comShare This:

Check Also

വരൂ, നമുക്ക് ചിരിക്കാം

വരൂ, നമുക്ക് ചിരിക്കാംഅടുത്തയിടെ കണ്ട ഒരു പോസ്റ്ററിലെ വാക്യങ്ങള്‍ രസകരവും ചിന്തോദ്ദീപകവുമായിരുന്നു. ‘വെള്ളിയാഴ്ചയാകാന്‍ കാത്തിരിക്കുന്നത് അവസാനിപ്പിക്കൂ, വേനല്ക്കാലമെത്താനും കാത്തിരിക്കേണ്ട, മറ്റാരെങ്കിലും …

Powered by themekiller.com watchanimeonline.co