Wednesday , 21 November 2018
Home / Cover Story / വിശ്വാസത്തിന്റെ കോട്ട പണിയുന്നവര്‍

വിശ്വാസത്തിന്റെ കോട്ട പണിയുന്നവര്‍

ഒരു കാര്യത്തിന് തീരുമാനമെടുക്കാന്‍ പ്രയാസപ്പെടുമ്പോള്‍ ആദ്യം ഓര്‍മ വരുക അമ്മയുടെ മുഖമാണ്. ‘അമ്മയോട് ചോദിച്ചാല്‍ തീരുമാനം കിട്ടും’ അതൊരു ഉറപ്പാണ്. എങ്ങനെ ഈ ചിന്ത എന്റെ ഉള്ളില്‍ രൂഢമൂലമായി എന്നു ചോദിച്ചാല്‍ കാരണമറിയില്ല. ഒരുപക്ഷേ, അമ്മയ്ക്ക് തെറ്റുപറ്റില്ല എന്ന ഉറപ്പായിരിക്കാം.

പള്ളിയും പ്രാര്‍ഥനയും ജീസസ് യൂത്തും ഒക്കെയായി നടക്കുന്ന എനിക്ക് ദൈവികശബ്ദം പലപ്പോഴും അമ്മയില്‍ നിന്നുമാണ് കേള്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഡിഗ്രി കഴിഞ്ഞ് ഫുള്‍ടൈമര്‍ഷിപ്പിന് പോകണമെന്ന് ആഗ്രഹിക്കുന്ന സമയം. പപ്പയുടെ ആരോഗ്യപ്രശ്‌നവും വീട്ടിലെ ചില കാര്യങ്ങളും എല്ലാംകൂടി അമ്മയ്ക്ക് തനിയെ കൈകാര്യം ചെയ്യാന്‍ പറ്റില്ലെന്ന ആശങ്കയും എന്നെ വിഷമിപ്പിച്ചിരുന്നു. ഒരുവര്‍ഷം വീടും നാടും മറന്ന് ഈശോയ്ക്കുവേണ്ടി മാറി നില്‍ക്കുന്നതില്‍ സംശയലേശം കൂടാതെ തീരുമാനമെടുത്തിരുന്നു. എങ്കിലും വീട്ടിലെ കാര്യങ്ങള്‍ എന്ന ചിന്ത വല്ലാതെ വേട്ടയാടി.

മിഷണറിയായി ശുശ്രൂഷയ്ക്ക് പോകുന്നതില്‍ പപ്പയ്‌ക്കോ അമ്മയ്‌ക്കോ പെങ്ങള്‍ക്കോ എതിരില്ലായിരുന്നു. പൂര്‍ണ സമ്മതം മാത്രം. അങ്ങനെയിരിക്കേ, ട്രെയിനിംഗിന് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ എന്റെ ആശങ്ക ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മയുടെ മറുപടി ഉറച്ചതും വ്യക്തവുമായിരുന്നു. ”നിന്നെ ഈ ശുശ്രൂഷയ്ക്ക് വിളിച്ചത് ദൈവമാണ്. ദൈവം അനുവദിക്കാത്ത ഒന്നും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നില്ല. നിന്റെ വഴികളില്‍ നിന്നെ നടത്തുന്ന ദൈവം ഇവിടെയും കാര്യങ്ങള്‍ ക്രമീകരിക്കും” അമ്മയുടെ മറുപടി ഉള്ളില്‍ തറച്ചു. ഒരു വര്‍ഷത്തെ ഫുള്‍ടൈമര്‍ഷിപ്പ് ഭംഗിയായി പൂര്‍ത്തിയാക്കി. തിരിച്ച് വീട്ടില്‍ വന്നപ്പോള്‍ അധ്യാപന ജോലിയുടെ തിരക്കിനിടയിലും എല്ലാം ഭംഗിയായി നിര്‍വഹിക്കുന്ന അമ്മയെയാണ് ഞാന്‍ കണ്ടത്.

അമ്മയുടെ ആ മറുപടിയും ദൃഢവിശ്വാസവും ആ ഒരു സംഭവത്തില്‍ മാത്രമല്ല എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ബലപ്പെടുത്തുന്നതും മുന്നോട്ട് നയിക്കുന്നതും ആ വാക്കുകളാണ്.

മനസ്സില്‍ ആശങ്കയുടെ മറയില്ലാതെ വിശ്വാസത്തിന്റെ കോട്ട പണിതത് അമ്മയാണ്.r

റിച്ചി ജോസ് അലക്‌സ്
(25-ാം ബാച്ച് ഫുള്‍ടൈമര്‍)

Share This:

Check Also

സണ്‍ഡേ സ്‌കൂള്‍ എന്റെ ജീവിതത്തില്‍

പതിനെട്ടാം നൂറ്റാണ്ടില്‍ ആരംഭിച്ച് സഭയുടെ മതബോധന പഠനത്തിന്റെ നട്ടെല്ലായിത്തീര്‍ന്ന സണ്‍ഡേ സ്‌കൂള്‍ കടന്നുപോയ കാലഘട്ടങ്ങളനുസരിച്ച് വളരെയേറെ മാറിയിട്ടുണ്ട്. ഈ കാലഘട്ടത്തിലും …

Powered by themekiller.com watchanimeonline.co