Thursday , 20 September 2018
Home / Articles / സ്വാമി ബ്രഹ്മ ബാന്ധവ് ഉപാധ്യയയും സ്വാതന്ത്ര്യവും

സ്വാമി ബ്രഹ്മ ബാന്ധവ് ഉപാധ്യയയും സ്വാതന്ത്ര്യവും

1861 ഫെബ്രുവരി 1-ന് സൗത്ത് ബംഗാളില്‍ ജനിച്ച ബ്രഹ്മ ബാന്ധവ് ഉപാധ്യയ എന്ന ഭവാനി ചരണ്‍ ബാനര്‍ജി 1907 ഒക്ടോബര്‍ 27-ന് കല്‍ക്കത്തയിലാണ് മരണമടയുന്നത്. സ്വാമി വിവേകാനന്ദന്റെ സഹപാഠിയും, രവീന്ദ്രനാഥ ടാഗോറിന്റെ സുഹൃത്തുമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് Wikipedia പറയുന്നത് ഇങ്ങനെയാണ്: “He was an Indian freedom fighter, journalist, theologian, and mystic”.
സ്വാതന്ത്ര്യ സമരത്തില്‍ ശക്തമായ സാന്നിധ്യമായിരുന്ന അദ്ദേഹം യേശുക്രിസ്തുവിനെ തന്റെ രക്ഷകനായി തിരിച്ചറിഞ്ഞ് ക്രിസ്തുമതം സ്വീകരിച്ച ഒരാളാണ്. ഭാരതത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിതരായവരില്‍ പ്രബലമായ ഒരു നാമമാണ് അദ്ദേഹത്തിന്റേത്. ക്രിസ്തു നാമത്തിനും, ക്രിസ്തീയ വിശ്വാസത്തിനുമെതിരേ ആസൂത്രിതമായ അക്രമങ്ങള്‍ നമ്മുടെ കാലഘട്ടത്തില്‍ ആവര്‍ത്തിക്കപ്പെടുന്നത് ആര്‍ക്കും ഭൂഷണമല്ല. ഭരണഘടന നല്‍കുന്ന വിശ്വാസസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടാതെ പോകുന്ന കാഴ്ചകള്‍ ഭീതിജനകമാണ്. ക്രിസ്തുവിനേയും, അവിടത്തെ തിരുവചനത്തേയും ഏതു വിധേനയും അപഹസിക്കുക എന്ന രഹസ്യ അജണ്ട പ്രാവര്‍ത്തികമാക്കാന്‍ ചില കേന്ദ്രങ്ങള്‍ ആഞ്ഞു പരിശ്രമിക്കുകയാണ്. ക്രിസ്തു വചനത്തെ ഇരുകൈകളും നീട്ടി ആശ്ലേഷിച്ച കേശവചന്ദ്ര സെന്നും, സ്വാമി ബ്രഹ്മ ബാന്ധവ് ഉപാധ്യയയുമെല്ലാം ഈ പശ്ചാത്തലത്തില്‍ നാം ഗൗരവത്തോടെ പഠന വിധേയമാക്കേണ്ട ജീവിതങ്ങളാണ്. എല്ലാ കെട്ടുപാടുകളില്‍ നിന്നും ഒരുവനെ യഥാര്‍ഥ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ക്രിസ്തുവിനല്ലാതെ ആര്‍ക്കാണ് കഴിയുക.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ നടന്ന ഒരു രസകരമായ മത്സരത്തില്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് ലോകം വഴുതി വീഴാതിരിക്കാന്‍ എന്തു വേണം എന്ന ചോദ്യത്തിന് സമ്മാനാര്‍ഹമായ ഉത്തരം Try Jesus എന്ന രണ്ടു വാക്കുകളായിരുന്നത്രേ. മറ്റേതൊരു കാലഘട്ടത്തേക്കാള്‍, മനുഷ്യ ജീവിതം ദുഷ്‌ക്കരമായി മാറുകയും, നൈരാശ്യ ചിന്തകളും, ഉടലിന്റെ തൃഷ്ണകളില്‍ പെട്ട് ആത്മനാശം വന്നു ഭവിച്ചവരുടെ എണ്ണം പെരുകുകയും ചെയ്ത ഒരു കാലഘട്ടത്തില്‍ യഥാര്‍ഥത്തില്‍ യേശുവിന്റെ പ്രസക്തി പതിന്മടങ്ങ് വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്.

ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ ഈ വാക്കുകള്‍ ചേര്‍ത്ത് വായിക്കാം. ”കൃത്രിമമായ സുരക്ഷിതത്വം വ്യാപകമായ വിധത്തില്‍ തകരുന്നത് കാണുമ്പോള്‍, മനുഷ്യന് അവശ്യം വേണ്ടത് വിശ്വാസ യോഗ്യമായ പ്രത്യാശയാണെന്ന ബോധ്യം ശക്തിപ്പെടുകയാണ്, ഈ പ്രത്യാശ കണ്ടെത്താവുന്നത് ക്രിസ്തുവില്‍ മാത്രമാണ്”. മതം എന്നാല്‍ ഒരുവന്‍ ഒരു കടലാസില്‍ എഴുതുന്ന അക്ഷരങ്ങളല്ല. മറിച്ച് അയാള്‍ എങ്ങനെയാണോ ജീവിക്കുന്നത് അതു തന്നെയാണ് അയാളുടെ മതത്തെ വെളിപ്പെടുത്തുന്ന ഒന്നാംതരം തെളിവ്. സത്യത്തില്‍ ഇന്ന് ലോകം സാക്ഷ്യ ജീവിതമുള്ളവരെ തിരയുകയാണ്. യേശു പറഞ്ഞത്, ”പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാണ് എന്നാണ്”. തീരാത്ത ശൂന്യതയും, വയലന്‍സും കൂടി വരുന്ന ഒരു ലോകത്തെ നോക്കി വിഖ്യാത എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌ക്കി ഒരിക്കല്‍ എഴുതി: ‘യേശുക്രിസ്തുവില്ലായിരുന്നെങ്കില്‍ ഭൂമി കേവലം ഒരു ശവപ്പറമ്പായി മാറിയേനേ”എന്ന്. യേശുവിനെ അറിയാതെ, കേവലം ഈ ലോകജീവിതം മാത്രം ഏക ലക്ഷ്യമാക്കി ജീവിക്കുന്ന കോടാനുകോടി മനുഷ്യര്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം കണ്ടെത്താന്‍ പ്രാര്‍ഥിക്കാം. ഭാരതത്തിനു വേണ്ടി നമുക്ക് മുട്ടുകുത്താം ദൈവസന്നിയില്‍, വിശ്വാസത്തോടെ.sa

ശശി ഇമ്മാനുവല്‍ 

sasiimmanuel@gmail.com

Share This:

Check Also

സ്നേഹം അതല്ല ഇതാണ്

തിന്മയെ നന്മയെന്നുംനന്മയെ തിന്മയെന്നുംവിളിക്കുന്നവനു ദുരിതം!പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം!മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!” (ഏശ …

Powered by themekiller.com watchanimeonline.co