Tuesday , 12 December 2017
Home / Articles / കരിസ്മാറ്റിക് നവീകരണവും ജീസസ് യൂത്തും
a

കരിസ്മാറ്റിക് നവീകരണവും ജീസസ് യൂത്തും

ഒരു യുവജന പരിശീലനത്തിനിടക്കുള്ള ചോദ്യോത്തരവേളയാണു രംഗം. ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള കുറേചോദ്യങ്ങള്‍ അവിടെ ഉയര്‍ന്നു. രണ്ടുമൂന്നു ചോദ്യകര്‍ത്താക്കളുടെ സംശയം കരിസ്മാറ്റിക് നവീകരണവുമായി ബന്ധപ്പെടുന്നതായിരുന്നു. എന്തുകൊണ്ട് മുന്നേറ്റത്തിന്റെ നിര്‍വചനത്തില്‍ ‘കരിസ്മാറ്റിക് ആധ്യാത്മികതയില്‍ വേരൂന്നിയ’ എന്നുപയോഗിക്കുന്നു? കരിസ്മാറ്റിക് നവീകരണവും ജീസസ് യൂത്തും തമ്മിലുള്ള ബന്ധമെന്ത്, വ്യത്യാസമെന്ത്? അന്തര്‍ദേശീയ, പ്രാദേശിക കരിസ്മാറ്റിക് ഏകോപന സംവിധാനങ്ങളുമായി മുന്നേറ്റം എങ്ങനെ ബന്ധപ്പെടുന്നു? എന്നു തുടങ്ങിയ ചോദ്യങ്ങള്‍.

അമേരിക്കയിലെ സര്‍വകലാശാലകളില്‍ 1967-ല്‍ ചെറുതായി തുടങ്ങി മറ്റു മേഖലകളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിച്ച കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരളത്തില്‍ വേരൂന്നാന്‍ തുടങ്ങിയത് 1976-ലായിരുന്നു. കേരളത്തിലെ അതിന്റെ ഏകോപന സംവിധാനമായ കേരളാ സേവന Fr Fio Mascarenhasസമിതി (കെഎസ്ടി) 1978-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ സുപ്രധാന ആദ്യ കാല്‍വയ്പ് യുവജനങ്ങളെ വിളിച്ചുകൂട്ടുകയായിരുന്നു. അതിനായി ഞങ്ങള്‍ മൂന്നുപേരുടെ ഒരു ചെറുസമിതി ആ മെയ്മാസത്തില്‍ രൂപീകൃതമായി. ഏറെ ഒരുക്കങ്ങളോടെ വലിയ യുവജന സമ്മേളനം ആ ഡിസംബര്‍ മാസത്തില്‍ നടക്കുകയും ചെയ്തു. അവിടെനിന്നുള്ള പ്രയാണം പല പടികള്‍ കടന്ന് 1985-ലെ ജീസസ് യൂത്ത് സമ്മേളനവും പിന്നിട്ട് ഇന്ന് ഒരന്തര്‍ദേശീയ കത്തോലിക്കാമുന്നേറ്റത്തിന്റെ വൈവിധ്യമാര്‍ന്ന വളര്‍ച്ചയില്‍ എത്തിനില്ക്കുന്നു.

കേരള കരിസ്മാറ്റിക് നവീകരണത്തിന്റെ ആഗോളസഭക്കുള്ള നല്ലൊരു സമ്മാനമാണ് ജീസസ് യൂത്ത് മുന്നേറ്റം. ഇവിടത്തെ നവീകരണ കൂട്ടായ്മയിലെ നല്ല യുവജന പരിപാലനത്തിന്റെ സദ്ഫലമായി, കേരള നവീകരണത്തിന്റെ ഭാഗമായി ഈ മുന്നേറ്റം വളര്‍ന്നു. ഇന്നും കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ ജീസസ് യൂത്ത് പ്രവര്‍ത്തിച്ചുപോരുന്നത്.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ ജീസസ് യൂത്ത് ഭാരതത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിച്ചപ്പോള്‍ ഒരു പ്രത്യേക സാഹചര്യം അവിടെ കണ്ടു. പല സ്ഥലങ്ങളിലും മറ്റു കരിസ്മാറ്റിക് യുവജന പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി.Fr Gino Henriques ഉദാഹരണത്തിന് 1992-93 കാലയളവില്‍ ബോംബെയില്‍ ജീസസ് യൂത്ത് ഗ്രൂപ്പുകള്‍ തുടങ്ങുമ്പോള്‍ അവിടെ ‘ടോര്‍ച്ച് ബെയറേഴ്‌സ് ഫോര്‍ ക്രൈസ്റ്റ്’ എന്ന കരിസ്മാറ്റിക് യുവജന മിനിസ്ട്രി വളരെ സജീവമായി. ബാംഗളൂര്‍, മദ്രാസ്, ഡെല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളിലെല്ലാം ജീസസ് യൂത്ത് എത്തിയപ്പോള്‍ മറ്റു കരിസ്മാറ്റിക് യുവജന ശൃംഖലകള്‍ അവിടെ സജീവമായിരുന്നു.

അങ്ങനെയെങ്കില്‍ അവിടെയെല്ലാം ആ മുന്നേറ്റങ്ങളുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ പോരായിരുന്നോ? ആ ചോദ്യം ആദ്യകാലങ്ങളില്‍ എന്നും ഉയര്‍ന്നിരുന്നു. കുറേയെല്ലാം അതിനുശ്രമവുമുണ്ടായി. പക്ഷേ ആ സമയത്തിനുള്ളില്‍ കരിസ്മാറ്റിക് ശൈലിക്കുള്ളില്‍ തന്നെ തനതായ ഒരു രീതിയും ശൃംഖലയും ജീസസ് യൂത്ത് മുന്നേറ്റത്തിനു സ്വന്തമായിക്കഴിഞ്ഞിരുന്നു. ഫുള്‍ടൈമേഴ്‌സ്, കാമ്പസ് മിനിസ്ട്രി, കുട്ടികളുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍, റെക്‌സ് ബാന്റ് തുടങ്ങി അനേക കാര്യങ്ങള്‍ മുന്നേറ്റത്തിന് സ്വന്തമായ ഒരു മുഖഛായ ഉണ്ടാകുന്നതിന് ഇടയാക്കിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഒരു പ്രദേശത്ത് ജീസസ് യൂത്തില്‍ പ്രവര്‍ത്തിച്ചവര്‍ മറ്റു സ്ഥലങ്ങളില്‍ എത്തിയപ്പോള്‍ സാവധാനത്തില്‍ ആ പേരിലും ശൈലിയിലും കൂട്ടായ്മകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കി.

ഒരു വ്യത്യസ്ത കൂട്ടായ്മയായി മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യപിച്ചപ്പോഴും പ്രാദേശിക കരിസ്മാറ്റിക് സംവിധാനത്തിന്റെ ഭാഗമായാണ് ജീസസ് യൂത്ത് വളര്‍ന്നത്. ആ സ്ഥലങ്ങളില്‍ കരിസ്മാറ്റിക് ഗ്രൂപ്പുകളുടെ ഏകോപനത്തിനായി സേവന സമിതികള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ജീസസ് യൂത്ത് ഗ്രൂപ്പുകള്‍ വളര്‍ന്നു. പക്ഷേ, പല സ്ഥലങ്ങളിലും കരിസ്മാറ്റിക് നവീകരണത്തിന് യാതൊരുനേതൃത്വ സംവിധാനങ്ങളിലും ഇല്ലാതിരുന്ന സാഹചര്യങ്ങളിലാണ് മുന്നേറ്റം വളര്‍ന്നുവന്നത്.

കരിസ്മാറ്റിക് നവീകരണത്തിന്റെ വിശാലമായ കുടക്കീഴില്‍ വ്യത്യസ്തമായ ഒരു മുന്നേറ്റമായി ജീസസ് യൂത്ത് വളരുന്നതിനിടയാക്കിയ അനേക സഹായ ഘടകങ്ങളുണ്ടായിരുന്നു. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആദ്യപകുതിയിലും കരിസ്മാറ്റിക് നവീകരണProf Alicekuttyത്തിന്റെ ദേശീയ സമിതി എന്‍.എസ്.ടി എല്ലാ മെയ്മാസത്തിലും ബാംഗളൂരുവച്ച് ഒരാഴ്ച വീതം നീളുന്ന രണ്ടോ മൂന്നോ നേതൃ പരിശീലനങ്ങള്‍ ഒരുക്കുമായിരുന്നു. ആലീസ് കുട്ടിയുടെ പ്രത്യേക പോത്സാഹനത്തില്‍ കേരളത്തില്‍നിന്നുള്ള കരിസ്മാറ്റിക് യുവജന പ്രവര്‍ത്തകര്‍ കൃത്യതയോടെ അവയില്‍ സംബന്ധിക്കുമായിരുന്നു. എണ്‍പതുകളുടെ ആരംഭത്തില്‍ ‘ഫസ്റ്റ് ലൈന്‍’ എന്ന പേരില്‍ കേരള യുവജന നേതൃനിര രൂപപ്പെട്ടപ്പോള്‍ അതിനുള്ള നല്ല രൂപീകരണം ഇതുകൊണ്ടു സാധ്യമായി.

ഫാ. ജീനോ ഹെന്‍ഡ്രിക്‌സ് നവീകരണത്തിന്റെ ദേശീയ ചെയര്‍മാനായി ഉത്തരവാദിത്വമേറ്റപ്പോള്‍ യുവജന നേതൃവളര്‍ച്ചയ്ക്ക് ഏറെ ശ്രദ്ധയുണ്ടായി. ജീസസ് യൂത്ത് അടക്കം വിവിധ കരിസ്മാറ്റിക് യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ പരസ്പര ബന്ധത്തില്‍ വളരാനായി എന്‍.വൈ.പി.ടി (നാഷണല്‍ യൂത്ത് പാസ്റ്ററല്‍ ടീം) എന്ന പേരില്‍ ഒരു ദേശീയ യുവജന സമിതിയും ഉണ്ടാക്കി. ജീസസ് യൂത്ത് മുന്നേറ്റ വളര്‍ച്ചയ്ക്ക് ഇതെല്ലാം സഹായകമായി.1998-ല്‍ ഫാ. ഫീയോയുടെ നേതൃത്വത്തില്‍ ഞാനും ഉള്‍പെട്ട കരിസ്മാറ്റിക് ദേശീയ സമിതി ജീസസ് യൂത്തിനെ ഒരു വ്യത്യസ്ത ദേശീയ മുന്നേറ്റമായി അംഗീകരിക്കാനും എന്‍.എസ്.ടി-യുടെ കീഴില്‍ അതിനായി ഒരു ദേശീയ ടീം രൂപീകരിക്കാനും തീരുമാനിച്ചു. അത് മുന്നേറ്റ വളര്‍ച്ചയുടെ ഒരു ചരിത്ര കാല്‍വയ്പാകുകയും ചെയ്തു.

ഈ വിഷയവുമായി ബന്ധപ്പെടുന്ന മറ്റൊരു പ്രധാനകാര്യം കരിസ്മാറ്റിക് നവീകരണവും ജീസസ് യൂത്ത് മുന്നേറ്റവും ആധ്യാത്മിക ദര്‍ശനപരമായി എങ്ങനെയെല്ലാം ബന്ധപ്പെടുന്നു എപ്രകാരം വ്യത്യസ്തമാകുന്നു എന്നതാണ്. ആ ചര്‍ച്ച മറ്റൊരവസരത്തിലാകാം.

eddi

ഡോ. എഡ്‌വേര്‍ഡ് എടേഴത്ത്

edward.edezhath@gmail.com

Share This:

Check Also

nov14

വാപ്പസി

”മൂന്ന് ബുദ്ധഭിക്ഷുക്കളെ പരിചയപ്പെട്ടതില്‍ ഇളം പ്രായം തോന്നിക്കുന്ന ഭിക്ഷുവിന്റെ നാമം മനസ്സില്‍ പതിഞ്ഞു, ‘വാപ്പസി’ ചാന്ദ്രപ്രഭയുള്ള മുഖത്തോടു കൂടിയ ഭിക്ഷുവിന്റെ …

Powered by themekiller.com watchanimeonline.co