Saturday , 23 June 2018
Home / Articles / വി. ഡോണ്‍ ബോസ്‌കോ (1815-1888) തിരുനാള്‍: ജനുവരി 31

വി. ഡോണ്‍ ബോസ്‌കോ (1815-1888) തിരുനാള്‍: ജനുവരി 31

വികൃതി നിറഞ്ഞ കുട്ടികളെ ഈശോയിലേക്കടുപ്പിക്കാന്‍ ജീവിതം മാറ്റിവച്ച വിശുദ്ധനാണ് വി.ഡോണ്‍ബോസ്‌കോ. ഒമ്പതാം വയസ്സില്‍ ഉണ്ടായ ഒരു സ്വപ്നമാണ് ബോസ്‌കോയെ ഇതിലേക്കു നയിച്ചത്: തന്റെ ചുറ്റും നിരവധി കുട്ടികള്‍ നില്ക്കുന്നതും അവരെ നന്മതിന്മ പഠിപ്പിക്കുവാന്‍
ഒരു ദിവ്യപുരുഷന്‍ ആവശ്യപ്പെടുന്നതും. ആ ദിവ്യപുരുഷന്‍ ബോസ്‌കോയോടു പറഞ്ഞു. ‘നിന്റെയീ സ്‌നേഹിതരെ നേടിയെടുക്കേണ്ടത് മര്‍ദനം കൊണ്ടല്ല, പ്രത്യുത സ്‌നേഹവും കാരുണ്യവും കൊണ്ടാണ്.’ തത്ഫലമായി ഒരു  Boys Town  പണിയുവാനും ഒരു കുട്ടിയും ചീത്തയല്ലെന്നുള്ള മനോഭാവത്തോടെ വളര്‍ത്തി അവരെ ദൈവസ്‌നേഹത്തിലേക്ക് നയിക്കുവാനും ഡോണ്‍ബോസ്‌കോയ്ക്കു സാധിച്ചു.

”യുവാക്കളെ നാം സ്‌നേഹിച്ചാല്‍ മാത്രം പോരാ. അവരെ നാം സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും വേണം.””ഏതൊരു വ്യക്തിയിലും നന്മയുടെ ഒരംശം കണ്ടെത്താനാകും. അതുകണ്ടെത്തി മഹത്വത്തിന്റെ ഉന്നതിയിലേക്ക് അവരെ നയിക്കുക എന്നതാണ് ഒരു അധ്യാപകന്റെ പ്രഥമമായ ദൗത്യം.”

”വിഷസര്‍പ്പത്തിന്റെ ദംശനത്തില്‍ നിന്നെന്നപ്പോലെ ചീത്ത കൂട്ടുകാരില്‍ നിന്നും ഓടിയകലുക, നിന്റെ സുഹൃത്ബന്ധം നല്ലതാണെങ്കില്‍ ഞാന്‍ ഉറപ്പുതരുന്നു, സ്വര്‍ഗ്ഗത്തില്‍ പ. അമ്മയോടൊപ്പം നീ ആനന്ദം അനുഭവിക്കും. നിന്റെ കൂട്ടുകെട്ട് മോശമാണെങ്കിലോ, നിന്റെ ആത്മാവു നഷ്ടപ്പെടുന്ന അപകടാവസ്ഥയിലെത്തുകയും ചെയ്യും.”

 വി. ഡോണ്‍ബോസ്‌കോ

Share This:

Check Also

എന്തിനാണ് മുന്നേറ്റത്തിൽ സ്വയാവബോധത്തിന് ഊന്നൽ ?

കേരളത്തില്‍ വച്ചു നടന്ന ആദ്യ കരിസ്മാറ്റിക് ദേശീയ കണ്‍വെന്‍ഷന്റെ ഒരുക്ക സമയം. 1982 അവസാനം നടന്ന വലിയ സമ്മേളനത്തിന്റെ തയ്യാറെടുപ്പ് …

Powered by themekiller.com watchanimeonline.co