Thursday , 20 September 2018
Home / Cover Story / സുകൃതവഴിയിലെ വികൃതികള്‍ ”ഏതൊരു പുണ്യാത്മാവിനും ഒരു ഭൂതമുണ്ട്. ഏതൊരു പാപിക്കും ഒരു ഭാവിയുണ്ട്”

സുകൃതവഴിയിലെ വികൃതികള്‍ ”ഏതൊരു പുണ്യാത്മാവിനും ഒരു ഭൂതമുണ്ട്. ഏതൊരു പാപിക്കും ഒരു ഭാവിയുണ്ട്”

പ്രതീക്ഷിക്കാന്‍ ഇനിയും വകയുണ്ടെന്നും ഇന്നത്തെ ‘നല്ല പിള്ള’കള്‍ പലരും പണ്ട് അത്ര നല്ലവരായിരുന്നില്ല എന്നും ആശ്വസിപ്പിക്കുന്ന വാക്യം. സ്ഥലത്തെ പ്രധാന വികൃതികളെ തിരഞ്ഞെടുത്ത് സഭയുടെ പ്രചാരകരാക്കി മാറ്റിയത് ക്രിസ്തു ശൈലി. അവിടെന്നിങ്ങോട്ട് നോക്കിയാല്‍, ഇന്നത്തെ എണ്ണം പറഞ്ഞ പല മാന്യന്മാരും പുണ്യാത്മാക്കളും അവരുടെ പ്രതാപകാലത്തെ കിരീടം വയ്ക്കാത്ത മഹാത്മാക്കളായിരുന്നു എന്ന് ഭൂതകാലം സാക്ഷി.

വി.അഗസ്ത്യന്‍ എന്ന പ്രസ്ഥാനം!

സഭാപണ്ഡിതനും മഹാനുമായ വി. അഗസ്ത്യന്‍ ‘കുമ്പസാര’ത്തില്‍ പറയുന്നതെല്ലാം വെള്ളം ചേര്‍ക്കാത്ത സത്യങ്ങളാണ്. നാട്ടിലെ തല്ലുകൊള്ളികളുമായുള്ള കൂട്ടുകൂടി,യൗവനത്തില്‍ ആരംഭത്തില്‍ തന്നെ ശരീരത്തിന്റെ സുഖത്തിന് സ്വയം സമര്‍പ്പിച്ച് അതൊരു വീരകൃത്യമായി കരുതുകയും ചെയ്തയാള്‍. കൂട്ടുകൂടി നടക്കും വഴി നാട്ടുകാരുടെ പറമ്പില്‍ നിന്നും stകൗമാരകൗതുകത്തിന്റെ ത്രില്ലില്‍ പഴങ്ങള്‍ മോഷ്ടിച്ചിരുന്നവന്‍. മാംസാഹാരങ്ങളോട് അടങ്ങാത്ത അഭിനിവേശം കാണിച്ചിരുന്നയാള്‍. ബുദ്ധി വൈഭവം പഠനത്തില്‍ ഉഴപ്പി നശിപ്പിച്ചപ്പോള്‍ അതിനെ തിരുത്തിയ അധ്യാപകരോട് കയര്‍ത്ത ‘ഗുരുത്വം കെട്ടവന്‍’ ആയിരുന്നു അഗസ്ത്യന്‍. മകന്റെ ‘സത്‌സ്വഭാവം’ കാരണം അമ്മ മോനിക്കയുടെ കണ്ണുനീര്‍ തോര്‍ന്ന ദിനരാത്രങ്ങള്‍ ഉണ്ടായിരുന്നില്ല.

അവിഹിത വേഴ്ചയില്‍ ഉണ്ടായ കുഞ്ഞിനെയും വേശ്യയായ ഭാര്യയെയും തിരിച്ചറിവിന്റെ നാളുകളില്‍ വേണ്ടവിധം ഉപേക്ഷിക്കുന്ന അഗസ്ത്യന്‍ പിന്നീട് വിശുദ്ധ പദവിയിലേക്ക് പടിപടിയായി നടന്നു കയറി. മുപ്പത്തിമൂന്നാം വയസ്സില്‍ നല്ലബുദ്ധി തോന്നിയ അഗസ്ത്യനെ പിന്നീട് ലോകം അറിയുന്നത് വിശുദ്ധ അഗസ്ത്യനായാണ്. എത്ര മഹത്തായ പരിവര്‍ത്തനം!

വേശ്യയ്ക്കും വിശുദ്ധയാകാം

പന്ത്രണ്ടാം വയസ്സില്‍ മാതാപിതാക്കളെ ധിക്കരിച്ച് വീട് വിട്ടിറങ്ങിയതു മുതല്‍ നീണ്ട പതിനേഴ് വര്‍ഷക്കാലം സ്വന്തം ശരീരത്തെ പലരുടെയും സുഖങ്ങള്‍ക്ക് കൊടുത്ത് ജീവിച്ച സ്ത്രീ. ജറുസലേമില്‍ വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിനം. ആളുകള്‍ ഒരുപാട് എത്തുന്ന സ്ഥലമായതിനാല്‍ കുടിലബുദ്ധിയോടെ മേരി ഈജിപ്തില്‍ നിന്നും അവിടേയ്ക്ക് യാത്ര തിരിച്ചു. ജെറുസലേമില്‍ എത്തിയപ്പോള്‍ ദേവാലയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. saintആരോ പിന്നിലേയ്ക്ക് തള്ളിമാറ്റുന്ന അനുഭവം. ഒടുവില്‍ പിന്നോട്ട് മാറി ദേവാലയപരിസരത്തിലൂടെ നടക്കവേ പരി. കന്യാമറിയത്തിന്റെ രൂപം കണ്ടു. ജീവിതവിശുദ്ധിയുടെ വിളനിലമായ മാതാവിന്റെ രൂപത്തിന് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചു. ചെയ്ത തെറ്റുകള്‍ക്ക് പശ്ചാത്തപിച്ചു. ഒരു നിബന്ധനകൂടി വച്ചു; പാപവഴികള്‍ ഞാന്‍ ഉപേക്ഷിക്കാം. പക്ഷേ, ഇന്ന് ഈ ദേവാലയത്തില്‍ പ്രവേശിക്കാന്‍ തനിക്ക് കഴിയണം. പ്രാര്‍ഥന കഴിഞ്ഞ് പുറത്തിറങ്ങിയ ഈജിപ്തിലെ മേരി ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചു. ഒരു പിന്‍വലിയും കൂടാതെ. ആ സമയം മുതല്‍ മേരിയും മാറി.

ജീവിതവിശുദ്ധിക്ക് പരിശ്രമിക്കുന്നവരുടെ മധ്യസ്ഥയായി സഭ ഈജിപ്തിലെ മേരിയെ വണങ്ങുന്നു.

കള്ളന്മാരില്‍ കള്ളന്‍ വി. ഡിസ്മസ്

വി.ഡിസ്മസ് ഈ പേര് അധികം പരിചയം കാണില്ല. ക്രിസ്തുവിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന കുപ്രസിദ്ധ കള്ളന്‍. പടയാളികള്‍ പല തവണ പല സാഹചര്യത്തിലും പിടിച്ച് ശിക്ഷിച്ചുവെങ്കിലും നിത്യ തൊഴില്‍ മോഷണമായതില്‍ നിന്നും പിന്മാറാന്‍ ഡിസ്മസ് തയ്യാറായില്ല. ഒടുവില്‍ ഡിസ്മസിനെയും കൂട്ടുകാരന്‍ കള്ളനെയും പടയാളികള്‍ crossകുരിശില്‍ തറക്കാന്‍ തീരുമാനിച്ചു. ഗാഗുല്‍ത്തായിലെ മലമുകളില്‍ ഇരു കള്ളന്മാരെയും കുരിശിലേറ്റി നടുവിലൊരു നീതിമാനെയും. കുറ്റവാളികളുടെ മധ്യത്തില്‍ തൂങ്ങപ്പെട്ട കുറ്റാരോപിതന്‍ മാത്രമായ നസ്രായനെ നോക്കി ഡിസ്മസ് പറഞ്ഞു: ”യേശുവേ നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ.” നസ്രായന്റെ തിരിച്ചുള്ള മറുപടി: ”ഇന്നു നീ എന്നോടുകൂടി പറുദീസായിലായിരിക്കും” എന്നുള്ള സുവര്‍ണ വാഗ്ദാനവും. കള്ളനും സ്വര്‍ഗം തുറന്നു കൊടുത്ത ദൈവത്തിന്റെ നീതി അവസാന സമയത്തെ അവന്റെ മനം മാറ്റത്തിനുള്ള പ്രതിഫലമെന്നതില്‍ തര്‍ക്കമില്ല. സൂപ്പര്‍ ക്ലൈമാക്‌സ്!

ജീവിതം ആര്‍ഭാടമാക്കിയ ആഞ്ചല

പണത്തിന്റെയും സുഖലോലുപangela angelaതയുടെയും പുറകേ നടന്നവള്‍. ആഘോഷത്തിനിടയില്‍ കുടുംബത്തെ പരിഗണിക്കുവാന്‍ സമയം കിട്ടിയിരുന്നില്ല അവള്‍ക്ക്. ഒടുവില്‍ 42-ാം വയസ്സില്‍ ബൈബിളിലെ ധനവാനോട് ചോദിച്ച ചോദ്യം ആഞ്ചലയും കേട്ടു. ലോകസുഖത്തില്‍ നിന്നും പിന്മാറി ആത്മാവിന്റെ സുരക്ഷിതത്വത്തിന് വില കൊടുത്ത് പിന്നീട് സഞ്ചരിക്കാന്‍ തീരുമാനിച്ചു. പരിവര്‍ത്തനത്തിന്റെ, മൂന്നാം വര്‍ഷം അമ്മയെയും ഭര്‍ത്താവിനെയും മക്കളെയും മരണം വഴി അവള്‍ക്ക് നഷ്ടമായി. നിരാശപ്പെടാതെ ദൈവത്തിലാശ്രയിച്ച് ജീവിച്ച ഫോളിഗ്നോയിലെ ആഞ്ചല ലൗകിക സുഖജീവിതത്തില്‍ നിന്നും പിന്മാറാന്‍ ആഹ്വാനിക്കുന്നവരുടെ പ്രത്യേക മധ്യസ്ഥയായി സഭ വണങ്ങുന്നു.

1-Elseena

എല്‍സീന ജോസഫ്‌

Share This:

Check Also

വിശ്വാസത്തിൻെറ വിത്തുപാകാൻ ക്ഷണം കിട്ടിയവർ

ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ 1990 കാലഘട്ടത്തിലാണ് എനിക്ക് മതബോധന രംഗത്ത് കടന്നുവരണമെന്നുള്ള ആഗ്രഹം ജനിക്കുന്നത്. കാരണം മതബോധന അധ്യാപകരാകുക എന്നതും …

Powered by themekiller.com watchanimeonline.co