Tuesday , 12 December 2017
Home / Anubhavam / എഴുന്നേറ്റു നടക്കുക
2017

എഴുന്നേറ്റു നടക്കുക

ഇക്കഴിഞ്ഞ തിങ്കളാഴ്ച എന്റെ ജ്യേഷ്ഠന്‍ ഒരു ക്ലിനിക് തുടങ്ങിയിരുന്നു. അതിന്റെ തൊട്ടു തലേ ദിവസങ്ങളിലെല്ലാം അതുമായി ബന്ധപ്പെട്ട ഓട്ടത്തിലായിരുന്നു ജ്യേഷ്ഠന്‍. ക്ലിനിക്കുമായി ബന്ധപ്പെട്ട ലൈസന്‍സ് ശരിയാക്കുക, അത്യാവശ്യം വേണ്ട ഉപകരണങ്ങള്‍ സജ്ജീകരിക്കുക എന്നിങ്ങനെ പല തിരക്കുകള്‍.

സ്ഥലത്തില്ലെങ്കിലും ഇതിനിടയില്‍ എന്നെയും അല്ലറ ചില്ലറ കൊത്തുപണികള്‍ ഏല്‍പ്പിച്ചിരുന്നു. അതിലൊന്നായിരുന്നു ഒരു നല്ല പ്രിസ്‌ക്രിപ്ഷന്‍ (കുറിപ്പടി) റെഡിയാക്കുക എന്നത്.

ഞാന്‍ പരിചിതമുള്ള പ്രിസ്‌ക്രിപ്ഷനുകളുടെ മോഡല്‍ ഇന്റര്‍നെറ്റില്‍ എടുത്തുനോക്കി. ഏറ്റവും മുകളില്‍ ക്ലിനിക്കിന്റെ പേര്, തൊട്ടുതാഴെ ഡോക്ടറുടെ പേര്, രജിസ്റ്റര്‍ നമ്പര്‍, അടിയില്‍ ഒരു എംബ്ലം, സൈഡില്‍ പ്രിസ്‌ക്രിപ്ഷന്‍ സിമ്പല്‍, ഏറ്റവും അടിയില്‍ ബുക്കിങ് ഡീറ്റെയില്‍സ്, ബന്ധപ്പെടേണ്ട നമ്പര്‍, വിസിറ്റിംഗ് ടൈം, അങ്ങനെ അങ്ങനെ.

അതില്‍ എനിക്കു ഇഷ്ടപ്പെട്ട ഒന്നു അയച്ചു കൊടുക്കുവാന്‍ വാട്‌സാപ്പ് തുറന്നപ്പോളതാ പറഞ്ഞ ആള്‍ തന്നെ ഒരു പ്രിസ്‌ക്രിപ്ഷന്‍ മോഡല്‍ തിരിച്ചയച്ചിരിക്കുന്നു.

ഞാന്‍ നിര്‍ദേശിച്ച എല്ലാം തന്നെ അതിലുമുണ്ട്. കൂടാതെ, ഏറ്റവും അടിയില്‍ എന്നെ ഏറെ വിസ്മയിപ്പിച്ച മറ്റൊരു കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. അത് മറ്റൊന്നുമല്ല, ഹൃദയസ്പര്‍ശിയായ ഒരു ക്രിസ്തുവചനം!

കുറിപ്പടിയില്‍ താഴെ ഭാഗത്തു അത് ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

”വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളത് ഞാന്‍ നിനക്ക് തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക.”

സുഹൃത്തുക്കളേ, ശാസ്ത്രം ശരികള്‍ക്കൊപ്പം തെറ്റിനേയും ന്യായീകരിച്ചു സൃഷ്ടാവിനെ വെല്ലുവിളിക്കുമ്പോള്‍ ഇത്തരം സാക്ഷ്യങ്ങള്‍ ഒരു പ്രചോദനമാണ്. പലതില്‍ നിന്നും ‘എഴുന്നേറ്റു നടക്കാനുള്ള’ പ്രചോദനം.

നമ്മള്‍ പങ്കു വയ്‌ക്കേണ്ടതും അത്തരം സാക്ഷ്യത്തെക്കുറിച്ചാണ്. അമൂല്യമായ ഒന്നും തന്നെ നല്‍കാനില്ല. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നമുക്കും എഴുന്നേറ്റു നടക്കാം.!!

അഗസ്റ്റിന്‍ കോടനാട്‌

Share This:

Check Also

nov.26

നിങ്ങള്‍ക്കും ലാഭം എനിക്കും ലാഭം. പോരേ?

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു മീറ്റിങ്ങിനുശേഷം സുഹൃത്തിനൊപ്പം കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു. മലബാര്‍ എക്‌സ്പ്രസിലാണ് യാത്ര ചെയ്യുന്നത്. നല്ല ക്ഷീണം …

Powered by themekiller.com watchanimeonline.co