Thursday , 20 September 2018
Home / Articles / Vartha Vicharam / വാര്‍ത്താവിചാരം

വാര്‍ത്താവിചാരം

മദ്യവ്യാപാരത്തിന്റെ പരിണിതഫലങ്ങള്‍

മദ്യം കഴിക്കുന്ന ദുരന്തങ്ങളെക്കുറിച്ചാണ് നാം ഇത്രയും നാള്‍ കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ മദ്യം കച്ചവടം ചെയ്യുന്നവരുടെ അനുഭവങ്ങള്‍ നാം മനസ്സിലാക്കിയിട്ടില്ല. ഓഗസ്റ്റ് ലക്കം സോഫിയാ ടൈംസില്‍ അതത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്ന് ചില മുന്‍കാല വ്യാപാരികള്‍ തുറന്നെഴുതിയിട്ടുണ്ട്. കരിസ്മാറ്റിക് നവീകരണ രംഗത്ത് അറിയപ്പെടുന്ന ശ്രീ. ഔസേപ്പച്ചന്‍ പുതുമനയാണ് അതില്‍ പ്രധാനി. ഒരു വര്‍ഷംകൊണ്ട് പ്രസ്തുത വ്യാപാരത്തില്‍ നിന്നും 5 കോടി രൂപവരെ ആദായം ലഭിക്കുമായിരുന്നു. ഏതാവശ്യത്തിനും ഇഷ്ടംപോലെ പണം. പക്ഷേ, കുടുംബത്തില്‍ സമാധാനമില്ല. ഒരു രാത്രിപോലും സുഖമായി ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ. രോഗങ്ങളും ദുരന്തങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്നു. കോടിക്കണക്കിനു രൂപയുടെ വരുമാനും കിട്ടിയിട്ടും സന്തോഷം നഷ്ടപ്പെട്ട അവസ്ഥയാണെങ്കില്‍ ജീവിതത്തിന് എന്ത് അര്‍ഥമാണുള്ളത്? ആയിരക്കണക്കിനു കുടുംബങ്ങളെ കണ്ണീരിലാഴ്ത്തിയിട്ട് കിട്ടുന്ന ധനം ശാപത്തിന്റേതാണ്. തിരിച്ചറിഞ്ഞനാള്‍ അവര്‍ മദ്യവ്യാപാരം നിറുത്തി. ലാഭം കുമിഞ്ഞു കൂടിയില്ലെങ്കിലും ജീവിതത്തില്‍ സമാധാനാം കൈവരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

ഈ മദ്യവ്യാപാരികളുടെ അനുഭവ കഥകള്‍ ഏവര്‍ക്കും ഒരു പാഠമാണ്. മറ്റുള്ളവരെ ചൂഷണം ചെയ്തും കണ്ണീരിലാഴ്ത്തിയും കിട്ടുന്ന ലാഭം ഗുണകരമല്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകണം. ഏതു വിധേനയും ധനസമ്പാദനത്തിനിറങ്ങുന്നവര്‍ക്ക് ഈ അനുഭവങ്ങള്‍ വലിയ ബോധ്യം നല്കട്ടെ. വാങ്ങുന്നവരും വില്ക്കുന്നവരും ഒന്നുപോലെ നശിക്കുന്ന ഒരു പ്രവൃത്തിയോട് അകലം പാലിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെങ്കില്‍!

അതീവ ജാഗ്രത! നീലത്തിമിംഗലം വിഴുങ്ങാന്‍ വരുന്നു!!

ബ്ലൂവെയില്‍ (നീലത്തിമിംഗലം) ഓണ്‍ലൈന്‍ ഗെയിം കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുന്നു. ഇതിനകം 2000-ത്തോളം പേര്‍ കേരളത്തില്‍ ഈ ഗെയിം ഡൗണ്‍ലോഡു ചെയ്തതായി സൈബര്‍ ഡോം കണ്ടെത്തി. നാലുവര്‍ഷം മുമ്പ് റഷ്യക്കാരനായ ഒരു മന:ശാസ്ത്ര വിദ്യാര്‍ഥിയാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. റഷ്യയില്‍ മാത്രം നൂറുകണക്കിനു കുട്ടികള്‍ ഈ ഗെയിം കളിച്ച് ആത്മഹത്യ നടത്തിയിട്ടുണ്ട്. കേരളത്തിലും ഏതാനും പേര്‍ ആത്മഹത്യ ചെയ്തതായി പറയപ്പെടുന്നു. 50 ദിവസം നീണ്ടുനില്ക്കുന്നതാണ് ഗെയിം. അപകടകരവും ഭീകരവും വേദനാജനകവുമായ നിരവധി പ്രവൃത്തികളിലൂടെയാണ് ഓരോ ദിനവും ഗെയിം മുന്നോട്ടു നീങ്ങുന്നത്. ഓരോ കളിയുടെയും വീഡിയോ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അയച്ചുകൊടുക്കണം. എത്ര വിഷമം പിടിച്ച പ്രവൃത്തിയാണെങ്കിലും അഡ്മിനിസ്‌ട്രേറ്ററുടെ പ്രോത്സാഹനത്തിലും വാക്ചാതുരിയിലും കളിക്കുന്നവര്‍ വീണുപോകും. വലിയ കെട്ടിടത്തില്‍ നിന്നു താഴോട്ടു ചാടുക, പാലത്തില്‍ നിന്നു പുഴയിലേക്കു ചാടുക, ഓടുന്ന ട്രെയിനില്‍ നിന്നു ചാടുക തുടങ്ങിയവയാണ് അവസാനത്തെ കളി. അതോടെ ഗെയിമും തീരും; കളിക്കുന്നവനും തീരും. മരണത്തിലേക്കു കൊണ്ടുപോകുന്ന കളികളൊക്കെ പൈശാചികമാണ്. പോക്കിമോന്‍, ബ്ലൂവെയ്ല്‍ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍പ്പെടുന്നു. പാശ്ചാത്യ രാജ്യങ്ങളൊക്കെ ഇത്തരം ഗെയിമുകളെ സംബന്ധിച്ച് ബോധവത്കരണം ആരംഭിച്ചു കഴിഞ്ഞു.

ഓരോ ദിനവും പുതിയ ഗെയിമുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. അതുപോലെ ഒട്ടനേകം കാര്‍ട്ടൂണുകളും. ഇതൊക്കെ ആവശ്യമുള്ളതാണെന്ന് നാം വെറുതെ ധരിക്കുന്നു. മനുഷ്യരെയും ലോകത്തെയും അറിയാന്‍ അനവധി കാര്യങ്ങള്‍ കിടക്കുന്നു. അതെല്ലാം ഉപേക്ഷിച്ചിട്ട് നാശത്തിന്റെ വഴികള്‍ തെരഞ്ഞെടുക്കുന്നത്. കമ്പ്യൂട്ടറിനു മുമ്പിലും സ്മാര്‍ട്ട് ഫോണിലും അധികനേരം ചെലവഴിക്കുന്ന കുട്ടികളുണ്ടെങ്കില്‍ അവരുടെ ജീവിതം മറ്റാര്‍ക്കോ പണയംവച്ചു എന്ന് നിസ്സംശയം പറയാം. ചെറുപ്രായത്തില്‍ കുട്ടികള്‍ അടങ്ങിയിരിക്കാന്‍ വേണ്ടി ടാബോ സ്മാര്‍ട്ട് ഫോണോ കൊടുക്കുന്നത് ഇന്ന് സാധാരണയാണ്. മാതാപിതാക്കളുടെ വ്യക്തമായ മേല്‍നോട്ടമില്ലാതെ സ്വാഭീഷ്ടത്തോടെ ഉപയോഗിക്കാനാണ് അത് നല്കുന്നതെങ്കില്‍ കുഞ്ഞുങ്ങള്‍ക്കു കളിക്കാന്‍ ഒരു വിഷപ്പാമ്പിനെ നല്കിയെന്നു വിചാരിച്ചാല്‍ മതി.

വിവാഹ വസ്ത്രമായി വധു ഗൗണ്‍ ധരിക്കാമോ?

മേല്‍ ചോദ്യത്തിനുള്ള വിശദീകരണം താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്‍ ആഗസ്റ്റ് ലക്കത്തില്‍ കൊടുത്തിട്ടുണ്ട്. കാനന്‍ നിയമ പണ്ഡിതനായ റവ.ഡോ. എബ്രഹാം കാവില്‍ പുരയിടത്തില്‍ ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. അമേരിക്കയിലെ ഒരിടവകയില്‍ വിവാഹിതരാകുന്നവര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഇങ്ങനെ: വധൂവരന്മാര്‍ വസ്ത്രധാരണത്തില്‍ മിതത്വം പാലിക്കണം. വധു ധരിക്കുന്ന വസ്ത്രം മുട്ടുവരെയെങ്കിലും ഇറക്കമുള്ളതായിരിക്കണം. വധുവിന്റെ ചുമലുകളും മാറിടവും മറച്ചിരിക്കണം. കാരണം ഇത് ദൈവത്തിന്റെ ഭവനത്തില്‍ വച്ചുനടക്കുന്ന ക്രിസ്തീയ വിവാഹമാണ്.

വത്തിക്കാനില്‍ തീര്‍ഥാടനത്തിനു വരുന്ന നാനാജാതി മതസ്ഥരായ സന്ദര്‍ശകര്‍ക്ക് വി. പത്രോസിന്റെ ബസിലിക്കയുടെ അകത്തു പ്രവേശിക്കണമെങ്കില്‍ മുട്ടുവരെയെങ്കിലും ഇറക്കമുള്ളതും തോള്‍ഭാഗം മറയ്ക്കുന്നതുമായ വസ്ത്രം ധരിച്ചിരിക്കണം. ധരിച്ചിരിക്കുന്ന വസ്ത്രം അപര്യാപ്തമാണെങ്കില്‍ അവിടെ നിന്നും തരുന്ന ഷാള്‍ കൊണ്ട് ശരീരം മറച്ചു മാത്രമേ അകത്തു പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. മലങ്കര ഓര്‍ത്തഡോക്‌സ് സഭ വിവാഹാവസരത്തില്‍ വധു ധരിക്കുന്നത് സാരിയായിരിക്കണമെന്ന് നിര്‍ദേശം നല്കിയിട്ടുണ്ട്. സീറോ മലബാര്‍ സഭയും വിവാഹാവസരത്തിലെ വസ്ത്രധാരണത്തെപ്പറ്റി വ്യക്തമായ നിയമം രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. വിവാഹത്തിനു സാരി ധരിക്കുന്നവരില്‍ ചിലര്‍ ബ്ലൗസിനു പുറകില്‍ വീതി കുറവോ, കെട്ടുകള്‍ മാത്രമോ ആയും കാണാറുണ്ട്. വിവാഹം ഒരു കൂദാശയാണ്. ദൈവം വസിക്കുന്ന സ്ഥലത്തിന് യോജിക്കാത്ത ശൈലികള്‍ അപമാനം വരുത്തിവയ്ക്കുന്നു. എവിടെയാണെങ്കിലും ശരീരത്തിന്റെ പ്രദര്‍ശനം അശുദ്ധ ചിന്തകള്‍ക്കു കാരണമാകും. പ്രപഞ്ചത്തിന്റെ ഉടയവനും പരമ പരിശുദ്ധനുമായ ദൈവം വി. കുര്‍ബാനയില്‍ എഴുന്നെള്ളുമ്പോള്‍ അതിനു ചേര്‍ന്നവിധം പെരുമാറാന്‍ നമുക്കു കഴിഞ്ഞില്ലെങ്കില്‍ ഹാ! കഷ്ടം എന്നല്ലാതെ മറ്റെന്തു പറയാന്‍! ഇക്കാര്യത്തില്‍ മുസ്‌ലീം, ഹിന്ദു സഹോദരങ്ങള്‍ എത്രമാത്രം ജാഗ്രത പുലര്‍ത്തുന്നുവെന്നത് നാമറിയണം. വിവേകം പരിശുദ്ധാത്മാവിന്റെ ദാനമാണ്. അതില്ലെSunny Chettan-3ങ്കില്‍ ഇതൊന്നും മനസ്സിലാവുകയുമില്ല.

സണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com

Share This:

Check Also

കന്ധമാല്‍ നീതിനിഷേധത്തിന്റെ തീരാക്കളങ്കം

ലോകമെങ്ങുമുള്ള കോടിക്കണക്കിനാള്‍ക്കാരുടെ പ്രാര്‍ഥനമൂലം യെമനില്‍ നിന്നും ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി …

Powered by themekiller.com watchanimeonline.co