Wednesday , 20 February 2019
Home / Featured / കന്ധമാല്‍ നീതിനിഷേധത്തിന്റെ തീരാക്കളങ്കം

കന്ധമാല്‍ നീതിനിഷേധത്തിന്റെ തീരാക്കളങ്കം

ലോകമെങ്ങുമുള്ള കോടിക്കണക്കിനാള്‍ക്കാരുടെ പ്രാര്‍ഥനമൂലം യെമനില്‍ നിന്നും ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി. എന്നാല്‍, കഴിഞ്ഞ ഏഴു വര്‍ഷമായി ക്രിസ്തീയ വിശ്വാസത്തിനുവേണ്ടി തടവില്‍കിടക്കുന്ന കന്ധമാലിലെ ഏഴുക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി വ്യാപകമായ വിധത്തില്‍ പ്രാര്‍ഥന ഇതുവരെ ഉയര്‍ന്നിട്ടില്ല. നിരപരാധികളായ ഈ ക്രൈസ്തവയുവാക്കളെ അതിവേഗ കോടതി വിധിച്ചത് തീവ്രഹിന്ദു നേതാവായ സ്വാമി ലക്ഷ്മണാനന്ദയെ വധിച്ചുവെന്ന പേരിലാണ്. 2008 ആഗസ്റ്റ് 23-നാണ് സ്വാമി വധിക്കപ്പെടുന്നത്. കുറ്റം ക്രൈസ്തവരുടെ മേല്‍ വച്ചുകെട്ടി. തുടര്‍ന്നുണ്ടായ അക്രമത്തില്‍ 100-ഓളം ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടു. 6000 വീടുകള്‍ കൊള്ളയടിച്ചു. 300 ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. 56,000 ക്രിസ്ത്യാനികള്‍ അഭയാര്‍ഥികളായി.

ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 250-ലേറെ കി.മീറ്റര്‍ ദൂരെയുള്ള കാനന ജില്ലയാണ് കന്ധമാല്‍. അവിടെയുള്ള ആദിവാസികളില്‍ ഗണ്യമായ വിഭാഗം ക്രൈസ്തവരാണ്. ഘര്‍വാപസി നടത്തി ഇവരെ ഹിന്ദുമതത്തിലേക്ക് പുനഃപരിവര്‍ത്തനം നടത്താനുള്ള ഗൂഢാലോചനയാണ് അവിടെ അരങ്ങേറിയത്. ക്രൈസ്തവരെ ആക്രമിക്കാന്‍ ഒരു കാരണം വേണമായിരുന്നു. സ്വാമിയുടെ മരണദിനം സംഭവിച്ചത് നോക്കുക: ആശ്രമത്തിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ അക്രമികളുടെ വെടിയേറ്റാണ് സ്വാമി മരിക്കുന്നത്. അന്നേ ദിവസം സ്വാമിയുടെ വിശ്വസ്തനായ രക്ഷാഭടന്‍ അവിടെ ഉണ്ടായിരുന്നില്ല. അക്രമികള്‍ ആശ്രമത്തില്‍ പ്രവേശിച്ചപ്പോള്‍ മറ്റു പോലീസുകാരും അവിടെനിന്ന് ഓടിപ്പോയി. വിദൂരത്തു നിന്ന് കാട്ടിലുള്ള ആശ്രമത്തിലേക്ക് എത്തിച്ച ഡോക്ടര്‍മാരോട് ആശ്രമ വളപ്പില്‍വച്ചുതന്നെ രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം തിടുക്കത്തില്‍ നടത്താന്‍ കല്പന വന്നു. ക്രിസ്ത്യാനികള്‍ക്കുനേരെ പ്രതികാരത്തിന് ആഹ്വാനം ചെയ്തുകൊണ്ട് രണ്ടു ദിവസം കന്ധമാല്‍ പ്രദേശം മുഴുവനും ചുറ്റിത്തിരിഞ്ഞുകൊണ്ടുള്ള വിലാപ യാത്രയ്ക്കാവശ്യമായ മുഴുവന്‍ ഒരുക്കങ്ങളും നടത്താന്‍ രാത്രിയില്‍തന്നെ തീരുമാനമായി. സ്വാമിയുടെ കൊലപാതകത്തിനുശേഷം മണിക്കൂറുകള്‍ക്കകം നാലു ക്രിസ്ത്യന്‍ യുവാക്കളെ പ്രതികളായി പ്രഖ്യാപിച്ചു. അതു നടത്തിയത് വിശ്വഹിന്ദു പരിഷത്ത്‌നേതാവ് പ്രവീണ്‍ തൊഗാഡിയ ആയിരുന്നു. പിന്നീട് ഇവരെവിട്ടയച്ചു. വിദൂരമായ വനത്തില്‍ നിന്ന് മറ്റ് ഏഴു ക്രൈസ്തവരെ പിടിച്ച് പ്രതികളാക്കി. ബെറ്റിക്കോള എന്ന ഇടവകയുടെ രജിസ്റ്റര്‍ കട്ടെടുത്ത് അതില്‍ സ്വാമിയെ കൊല്ലണമെന്നുള്ള പ്രമേയം എഴുതിച്ചേര്‍ത്തു. ഈ കപട പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ജഡ്ജി നിരപരാധികളായ ഏഴു പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.

സ്വാമിയുടെ മൃതദേഹവുമായി കന്ധമാല്‍ ജില്ലയുടെ ഒരറ്റത്തുനിന്നും മറുവശത്തേക്കാണ് വിലാപയാത്ര നടത്തിയത്. അതോ, എളുShining Faithപ്പമുളളതും നല്ലതുമായ വഴി ഉപേക്ഷിച്ച് രണ്ടു ദിവസത്തോളം ക്രൈസ്തവ മേഖലകളിലൂടെ പ്രകോപനകരമായ പ്രസംഗങ്ങളും നടത്തി ചുറ്റിത്തിരിഞ്ഞു. ക്രൈസ്തവര്‍ ഗൂഢാലോചന നടത്തി സ്വാമിയെ വധിച്ചുവെന്നാണ് അവര്‍ ആരോപിച്ചത്. കേട്ടവര്‍ ക്രൈസ്തവരെ ആക്രമിക്കുകയും ചെയ്തു. ക്രൈസ്തവരായി ഈ രാജ്യത്ത് ജീവിക്കേണ്ട എന്നവര്‍ ആക്രോശിച്ചു. വിശ്വാസം ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഉപേക്ഷിക്കില്ല എന്നു പറഞ്ഞവരെ കുടുംബത്തിന്റെ മുന്നിലിട്ടു വെട്ടിനുറുക്കി. ചിലരെ അഗ്നിക്കിരയാക്കി. കല്ലുകൊണ്ട് തലതകര്‍ത്തു. കന്യാസ്ത്രീയെ ബലാല്‍സംഗംചെയ്തു. വൈദികനെ മര്‍ദിച്ചു, നഗ്നനാക്കി റോഡിലൂടെ നടത്തി. വധത്തെ നക്‌സലൈറ്റുകള്‍ ഏറ്റെടുത്തിട്ടും മുന്‍കൂട്ടി തയ്യാറാക്കി നടപ്പില്‍വരുത്തിയ ഈ ക്രൂരസംഭവങ്ങളെ ഭരണകൂടവും പിന്തുണച്ചു. കോടതിയില്‍ നിന്നുപോലും നീതി നിഷേധിക്കപ്പെട്ടു. ഏതോ സ്വാധീനത്തിന്റെ ഫലമാകാം മലയാളിയായ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ചെയര്‍മാനായ മനുഷ്യാവകാശ കമ്മീഷന്‍ പോലും വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല.

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശിക്ഷയ്ക്കുകാരണമാക്കിയ തെളിവുകളൊക്കെ വ്യാജമാണെന്നു തെളിഞ്ഞു. തങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് കന്ധമാലിലെ ഹിന്ദുക്കള്‍ മനസ്സിലാക്കിത്തുടങ്ങി. സഹോദരരെപ്പോലെ ജീവിച്ചിരുന്നവരായിരുന്നു അവര്‍. സ്വാമിയുടെ ശവമഞ്ചവുമായി വിലാപയാത്ര വീഥികളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കടന്നുവന്നപ്പോള്‍ പെട്ടെന്നുണ്ടായ പ്രകോപനത്താല്‍ ചെയ്തുകൂട്ടിയതാണെന്ന് അവര്‍ തിരുത്തിപ്പറഞ്ഞു. പക്ഷേ, തകര്‍ത്തു കളഞ്ഞതിനും ജയില്‍ശിക്ഷ അനുഭവിച്ചതിനും മരിച്ചുപോയവര്‍ക്കും എങ്ങനെ പരിഹാരമുണ്ടാകും? ക്രൈസ്തവ പീഡനത്തിന്റെ പേരില്‍ കേന്ദ്രം ഭരിക്കുന്ന യു.പി.എ. സര്‍ക്കാര്‍ ഒഡിഷ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും അതിനു കാരണം സോണിയാ ഗാന്ധി ആണെന്നും സോണിയ ഇറ്റലിക്കാരിയാണെന്നും മാര്‍പാപ്പയുടെ പ്രിയമകളാണെന്നും മാര്‍പാപ്പ ഇന്ത്യയില്‍ സ്വാധീനം ചെലുത്തുന്നുവെന്നും പറഞ്ഞ് വലിയൊരു തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള സംഘപരിവാറിന്റെ നിഗൂഢ പദ്ധതി ആയിരുന്നു
വാസ്തവത്തില്‍ ഇതിന്റെ പിന്നില്‍. ഇതു തിരിച്ചറിഞ്ഞ യു.പി.എ. സര്‍ക്കാര്‍ വേണ്ട നടപടി എടുക്കാനും തുനിഞ്ഞില്ല. കന്ധമാല്‍ കേസ് പുനരന്വേഷണം നടത്തുകയാണ് ഇനി വേണ്ടത്. ഒരു തെറ്റും ചെയ്യാത്ത ഏഴ് ക്രൈസ്തവര്‍ ജയിലില്‍ നിന്നും പുറത്തുവരണം. നഷ്ടം സംഭവിച്ചവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കണം. ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍, അവര്‍ക്കു കൂട്ടുനിന്ന ഭരണാധികാരികള്‍ തുടങ്ങിയവരൊക്കെ നിയമത്തിനു കീഴില്‍ വരണം. ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിനു സംഭവിച്ച കളങ്കം മാറണം. ഭരണഘടനയുടെ അന്ത:സത്ത നഷ്ടപ്പെടാനിടയാകരുത്.Kandhamal anti-Christian riots-1

ഒരു വിദേശി സ്ഥാപിച്ച, ഇപ്പോള്‍ ആരാധനയ്ക്ക് ഉപയോഗിക്കാത്ത മസ്ജിദ് പൊളിച്ചതിന്റെ പേരില്‍ ഇന്ത്യയിലുണ്ടായ സംഭവവികാസങ്ങള്‍ നമുക്കറിയാം. ക്രൈസ്തവരുടെ നൂറോളം ദേവാലയങ്ങള്‍ തകര്‍ത്തിട്ട് അതിനെതിരേ ക്രൈസ്തവര്‍ക്കുള്ള പ്രതികരണം തന്നെയാണ് യഥാര്‍ഥക്രൈസ്തവസാക്ഷ്യം. ‘കന്ധമാലിലെ സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര്’ എന്ന ആന്റോ അക്കര എഴുതിയ ഗ്രന്ഥം വായിക്കാതെ പോകരുത്. കന്ധമാലിലെ ക്രൈസ്തവരുടെ വിശ്വാസവും സുരക്ഷിതദേശത്തു താമസിക്കുന്ന നമ്മുടെ വിശ്വാസവും തമ്മില്‍ താരതമ്യപ്പെടുത്തി നോക്കുന്നത് നല്ലതാണ്. ആദിമ സഭയിലെപ്പോലെ രക്തസാക്ഷികള്‍ ഇന്നുമുണ്ട്. അക്രമത്തിലൂടെ കൈവരിക്കുന്ന നേട്ടങ്ങള്‍ ശാശ്വതമല്ലെന്ന് ലോകചരിത്രം സാക്ഷിയാണ്. കന്ധമാലിനെക്കുറിച്ച് ആന്റോ അക്കര നടത്തിയ അന്വേഷണം ഉദ്വേഗജനകമാണ്. നീതിക്കു വേണ്ടിയുള്ള ഈ പോരാട്ടത്തെ വേണ്ടവിധം നാം പിന്തുണച്ചിട്ടുണ്ടോയെന്നു സംശയമാണ്. ഭവനങ്ങള്‍ തകര്‍ക്കപ്പെട്ട് വനത്തില്‍ കഴിയേണ്ടിവന്ന നമ്മുടെ സഹോദരങ്ങളെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ധൂര്‍ത്തടിക്കാന്‍ പറ്റും? ഷെഡ് പോലെയുള്ള ദേവാലയം ഉണ്ടാക്കാന്‍ അവര്‍ പാടുപെടുമ്പോള്‍ നാമിവിടെ നിര്‍മിച്ചുകൂട്ടുന്നത് എന്തൊക്കെയാണ്? ചുരുക്കത്തില്‍ കന്ധമാലിനെക്കുറിച്ചുള്ള ആന്റോ അക്കരയുടെ ഗ്രന്ഥങ്ങള്‍ വിശ്വാസത്തെ വര്‍ധിപ്പിക്കുന്നതിന് വലിയ മുതല്‍ക്കൂട്ടാണെന്ന് നിസ്സംശയം പറയാം.0606

സണ്ണി കോക്കാപ്പിള്ളില്‍

sunnykokkappillil@gmail.com

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co