Friday , 20 July 2018
Home / Anubhavam / കര്‍ത്താവിന് അവയെകൊണ്ട് ആവശ്യമുണ്ട്‌

കര്‍ത്താവിന് അവയെകൊണ്ട് ആവശ്യമുണ്ട്‌

2017 ആഗസ്റ്റ് മാസം, കേരളത്തിലെ പ്രഗത്ഭരായ യുവ അധ്യാപകരുടെ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇവിടെ വച്ചാണ് തോമസ് സാറിനെ ഞാന്‍ പരിചയപ്പെടുന്നത്. വിദേശത്ത് ഒരു പ്രമുഖ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കിയ ഒരധ്യാപകന്‍. തന്നെപ്പോലെ തിയറിറ്റിക്കല്‍ ഫിസിക്‌സില്‍ ഗവേഷണം നടത്തിയ ആളാണ് എന്നതുകൊണ്ടാകാം അദ്ദേഹമെന്നോട് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍
താത്പര്യം കാണിച്ചു. ഞങ്ങള്‍ അക്കാദമിയിലെ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അവിടെ ആരംഭിച്ച സൗഹൃദം പിന്നീട് തുടരുകയും ചെയ്തു. വീണ്ടും ഒരു ശാസ്ത്ര സെമിനാറിനിടയില്‍ കണ്ടുമുട്ടിയ അവസരത്തില്‍, സംസാരത്തിനിടയില്‍ സാര്‍ എന്നോട് ദൈവവിശ്വാസിയാണോയെന്ന് ചോദിച്ചു. അതേയെന്ന മറുപടി അല്പം ആശ്ചര്യത്തോടെയാണ് അദ്ദേഹം കേട്ടത്. ഫിസിക്‌സില്‍ അതും തിയറിയില്‍ ഗവേഷണം ചെയ്ത ഒരാള്‍ ദൈവവിശ്വാസിയോ? എന്ന മട്ടില്‍. എനിക്ക് എന്റെ കര്‍ത്താവിനെ പങ്കുവയ്ക്കാന്‍ കിട്ടിയ ഒരു അവസരമായിരുന്നു അത്. ഞാന്‍ വളരെ ആവേശത്തോടെ എന്റെ ദൈവാനുഭവങ്ങള്‍ പങ്കുവച്ചു. എന്നാല്‍ അദേഹം അഗ്നോസ്റ്റിക് എത്തിസ്റ്റ് ആണെന്നും ഈ അഗ്നോസ്റ്റിക് എത്തിസം എന്നു പറയുന്നത് എത്തിസ (atheism-നിരീശ്വരവാദം)
ത്തിന്റെയും അഗ്നോസ്റ്റിസിസത്തിനും (agnosticism- ദൈവമെന്നത് അജ്ഞാതമാണ് അത് എന്നും അജ്ഞാതമായിരിക്കും) ഇടയിലുള്ളതാണ് എന്നത് എനിക്ക് ഒരു പുതിയ അറിവായിരുന്നു. ജീവിതവും ജീവിതത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും പ്രോബബിലിറ്റി സിദ്ധാന്തം വച്ച് വ്യാഖ്യാനിക്കുവാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞാനെന്റെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും എനിക്ക് ദൈവത്തോടുള്ള സ്‌നേഹവും ദീര്‍ഘനേരത്തെ സംഭാഷണത്തിലൂടെ സാറിനെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു.

കുറച്ച് നാളുകള്‍ക്കുശേഷം എനിക്ക് തോമസ് സാറിന്റെ ഒരു ഫോണ്‍ കോള്‍ വന്നു. ”ഞാന്‍ ഏകദേശം പത്തുവര്‍ഷങ്ങള്‍ക്കു ശേഷം വി.കുര്‍ബാനയില്‍ പങ്കെടുത്ത് പ്രാര്‍ഥിച്ചു. അതിന് എന്നെ സഹായിച്ചത് മിസ്സുമായി നടന്ന ദീര്‍ഘസംവാദമായിരുന്നു” എന്ന് പറഞ്ഞു. ”എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു.” (ലൂക്കാ 15:24)

ഈ സംഭവം, എന്തിനാണ് ഞാന്‍ ഫിസിക്‌സില്‍ Ph.D ചെയ്തത് എന്ന എന്റെ ദീര്‍ഘകാലത്തെ ചോദ്യത്തിനുള്ള മറുപടിയായിരുന്നു.

”കര്‍ത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ട്”
(മത്താ 21:3)

ഡോ. ജെസ്‌ലി ജേക്കബ് ചങ്ങനാശ്ശേരി

Share This:

Check Also

മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്യാ നീ

യേശുക്രിസ്തുവിന്റെ പീഡാസഹനവും കുരിശുമരണവും ഉയിര്‍ത്തെഴുന്നേല്പും ലോകജനത ധ്യാനവിഷയമാക്കുന്ന കാലയളവാണിത്.ജനനം പോലെ തന്നെ സര്‍വസാധാരണമായ മരണത്തെപ്പറ്റി ചിന്തിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസരവും ഇതുതന്നെ. …

Powered by themekiller.com watchanimeonline.co