Wednesday , 20 February 2019
Home / Anubhavam / ഞാനും കുടുംബവും പിന്നെ ദൈവത്തിന്റെ വഴികളും

ഞാനും കുടുംബവും പിന്നെ ദൈവത്തിന്റെ വഴികളും

അമ്മയുടെ പ്രാര്‍ഥനകളായിരുന്നു എന്റെ ബലം.അമ്മ പറഞ്ഞുതന്നതും വളര്‍ത്തിയതും ഒക്കെ ആ വിധത്തിലായിരുന്നു. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ നന്ദി പറയുവാനല്ലാതെ മറ്റൊന്നിനു
മാവില്ല എനിക്ക്. ഞാനോര്‍ക്കുന്നു, 2007-ലെ ഹാര്‍വെസ്റ്റ് എന്ന പേരില്‍ നടത്തിയ കൊല്ലം സോണിന്റെ പ്രോഗ്രാമിലൂടെയാണ് ഞാന്‍ ജീസസ്‌യൂത്തില്‍ വരുന്നത്. പിന്നീട് രണ്ടാം ശനിയാഴ്ചകളിലെ കൂട്ടായ്മയിലൂടെയും ജെറ്റ് പോലെയുള്ള ട്രെയിനിംഗുകളിലൂടെയും ജീസസ് യൂത്തില്‍ തുടരുവാനായതും വലിയൊരു ദൈവാനുഗ്രഹമായി എനിക്കുതോന്നി.

സൗത്ത് ഏഷ്യന്‍ കോണ്‍ഫറന്‍സിലൂടെ കൂടുതല്‍ വിശാലമായ കാഴ്ചപ്പാടിലേക്കു കടന്നു വരുവാനും ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കുവാനും പഠിക്കുവാനും കഴിഞ്ഞു.

16 വര്‍ഷം മുമ്പ് എന്റെ പപ്പ മരിച്ചു. അന്നു ഞാന്‍ 9-ാം ക്ലാസ്സില്‍ പഠിക്കുന്നു. എന്റെ വീട്ടില്‍ ഞാനും അമ്മയും പെങ്ങളും. സ്വന്തമായൊരു വീടോ ഉപജീവനത്തിനായി ഒരു ജോലിയോ അന്നില്ലായിരുന്നു. പഠിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുവാനും കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഇതിനിടയില്‍ നല്ല രീതിയില്‍തന്നെ മദ്യപിക്കുവാനും തുടങ്ങിയിരുന്നു. അന്ന് സ്വന്തം വീടില്ല, ജോലിയില്ല, പഠനം നടക്കുന്നില്ല, വ്യക്തമായൊരു തീരുമാനം ഒന്നിലും സാധിക്കുന്നില്ല; എല്ലാം കുഴഞ്ഞുമറിഞ്ഞ ഒരവസ്ഥ.

ജോലി, പഠനം, സമ്പത്ത്, ഭൗതിക നേട്ടങ്ങള്‍ ഒന്നിനെക്കുറിച്ചും അമ്മ പറഞ്ഞിരുന്നില്ല. ആകെ പറയുമായിരുന്നത്, എന്നും കര്‍ത്താവിനു ശുശ്രൂഷ ചെയ്യണമെന്നതായിരുന്നു. തെറ്റുകളും കുറ്റങ്ങളും ഒക്കെ ഉണ്ടാകുമ്പോഴും അവ തിരുത്തുവാനും തിരിച്ചുവരുവാനും കുമ്പസാരിച്ചു നന്നാകാനുമൊക്കെ അമ്മ എന്നും ഓര്‍മപ്പെടുത്തുമായിരുന്നു. ഇങ്ങനെയൊരമ്മ ഇല്ലായിരുന്നെങ്കില്‍ എന്റെയവസ്ഥ എന്താകുമായിരുന്നെന്ന് ഊഹിക്കാന്‍ കൂടി വയ്യ.

പിന്നീടൊരു ചെറിയ കട തുടങ്ങി ഉപജീവനത്തിനുമാര്‍ഗവുമുണ്ടായി. ചായയും ചില്ലറ വസ്തുക്കളുമൊക്കെ വില്‍ക്കുന്ന ഒരു കടയായിരുന്നു നടത്തിയിരുന്നത്. കഷ്ടിച്ചു ചെലവു നടക്കും. ദിവ്യകാരുണ്യ സന്നിധിയിലായിരുന്നു പ്രാര്‍ഥിക്കുവാന്‍ തുടങ്ങിയത്. എന്റെ ജീവിതത്തിലെ ദൈവാനുഭവങ്ങളുടെ തുടക്കമായി അപ്പനില്ലെന്ന ദുഖവും വീടില്ലെന്ന പരാതിയും ദൈവന്നിധിയില്‍ പലവട്ടം പറയുമായിരുന്നു. അപ്പോഴൊക്കെ ദൈവമെന്നെ കൂടുതല്‍ കരുതലോടെ കാക്കുന്നുണ്ടായിരുന്നു. ഭൂമിയില്‍ പോറ്റി വളര്‍ത്താന്‍ ദൈവം നിയോഗിച്ച വ്യക്തിയാണു മരിച്ചതെന്നും എന്റെ യഥാര്‍ഥ അപ്പന്‍ ഇന്നും ജീവിക്കുന്ന ദൈവമാണെന്നും അവിടന്നെന്നെ തിരുത്തി. വലിയ ആശ്വാസമായിരുന്നു. വീടില്ലാത്ത ദുഖത്തില്‍ നിന്നും എന്നെ രക്ഷിച്ചതോര്‍ക്കുന്നു. ഏശ 25:1-ല്‍ പറയുന്നു: ”കര്‍ത്താവേ, അങ്ങാണ് എന്റെ ദൈവം; ഞാന്‍ അങ്ങയെ പുകഴ്ത്തുകയും അങ്ങയുടെ നാമത്തെ സ്തുതിക്കുകയും ചെയ്യും. പണ്ടുതന്നെ നിരൂപിച്ചതും വിശ്വസ്തവും സത്യസന്ധവുമായ വന്‍കാര്യങ്ങള്‍ അങ്ങ് നിറവേറ്റിയിരിക്കുന്നു.” ഈ വചനമെന്നെ ശക്തിപ്പെടുത്തി പ്രാര്‍ഥന തുടര്‍ന്നു. കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ ഒരുവീട് കര്‍ത്താവു നല്‍കി.
സ്വന്തമായൊരു വീട്. അങ്ങനെ ആ സ്വപ്നംയഥാര്‍ഥ്യമായി. നന്ദി കൊണ്ട് എന്റെ മനസ്സ് നിറയുകയായിരുന്നു.

 

 

ജോസ് ഹെയ്‌സര്‍ കൊല്ലം

Share This:

Check Also

‘നിന്നിലെ ഏറ്റവും നല്ലത് നൽകൽ’-സ്‌പോട്‌സിനെയും മനുഷ്യവ്യക്തിയെയും കുറിച്ചുള്ള ക്രൈസ്തവ കാഴ്ചപ്പാട്‌

‘കായിക മത്‌സരക്കളിയിലെന്നപോലെ നിന്റെ ജീവിതമാകുന്ന കളിയിലും നിന്നെത്തന്നെ വെല്ലുവിളിക്കുക. നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍, സഭയിലും സമൂഹത്തിലും നിര്‍ഭയം ധൈര്യത്തോടും ഉത്സാഹത്തോടുംകൂടെ നിന്നെത്തന്നെ …

Powered by themekiller.com watchanimeonline.co