Wednesday , 21 November 2018
Home / Anubhavam / എന്നും വിശ്വസ്തനായ എന്റെ ദൈവം

എന്നും വിശ്വസ്തനായ എന്റെ ദൈവം

ഞാനും എന്റെ കുടുംബവും ഇംഗ്ലണ്ടണ്ടില്‍ താമസിക്കുന്ന സമയത്ത് ദൈവം ഞങ്ങളെ പൊള്ളലേല്ക്കാതെ അഗ്നിയിലൂടെ നടത്തിയ അനുഭവം ഇന്നും ഞങ്ങള്‍ക്ക് പുതുമ
നഷ്ടപ്പെടാത്ത ദൈവാനുഭവമാണ്. അന്ന് എന്റെ ഭര്‍ത്താവ് ഡോ. ജൂലിയോ വടക്കേ ഇംഗ്ലണ്ടിലുള്ള ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ഒന്നും മൂന്നും വയസ്സുള്ള കുട്ടികളുമായി ഞാന്‍ ഗൃഹസ്ഥയും.കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡിസിനു പഠി
ക്കുന്ന കാലത്ത് ജീസസ് യൂത്തായ ഞാന്‍ വചനവായനയും വ്യക്തിപരമായ പ്രാര്‍ഥനയും മുടക്കാറില്ലായിരുന്നു. 2004 ഏപ്രിലില്‍ ഒരു ദിവസം വചനം വായിക്കാനായി ബൈബിള്‍ എടുത്ത് ഞാന്‍ വായിക്കാമെന്നു വിചാരിച്ച ഭാഗമെടുത്തപ്പോള്‍ വീണ്ടും പേജുകള്‍മറിക്കാന്‍ പ്രേരണ തോന്നി. അന്നു ഞാന്‍ വായിച്ച വചനം മത്താ 8:1 ആയിരുന്നു. ”അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയുംചെയ്തു.” വീണ്ടും സൗഖ്യവും വിശ്വാസവുമായി ബന്ധപ്പെട്ട നിരവധി വചനങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വായിക്കാനുള്ള പ്രേരണ ലഭിക്കുകയും ഞാന്‍ വായിക്കുകയും ചെയ്തു. കൂടാതെ വിശ്വാസത്തിലൂടെ സൗഖ്യം ലഭിച്ച അനേകരുടെ സാക്ഷ്യങ്ങളും ആ ദിവസങ്ങളില്‍ വായിക്കാനിടവന്നു. ഞാനറിയാതെ ദൈവം എന്നെ ആ ദിവസങ്ങളില്‍ ഒരുക്കുകയായിരുന്നു.

2004 ഓഗസ്റ്റില്‍ ഞങ്ങളുടെ മൂന്നാമത്തെ കുട്ടിയെ ഞാന്‍ ഗര്‍ഭത്തില്‍ വഹിക്കുമ്പോള്‍ നാലാം മാസത്തിലെ സ്‌കാനിംഗില്‍ കുഞ്ഞിനോടു ചേര്‍ന്ന് ഒരു മുഴ വളരുന്നതായി കണ്ടെത്തി. വളരെ വേഗം വളരുന്നതരം മുഴയായിരുന്നു അത്. നാലു മാസത്തോളം ദൈവം എന്നെ ഇതിനായി ഒരുക്കുകയായിരുന്നതുകൊണ്ട് ഭയത്തിനു പകരം ഉള്ളില്‍ വിശ്വാസമാണ് എന്റെ ഉള്ളില്‍ നിറഞ്ഞത്.സൗഖ്യത്തിനുവേണ്ടി വിശ്വാസത്തോടെ പ്രാര്‍ഥിക്കാനുള്ള ശക്തമായ പ്രേരണയുണ്ടായി. ഞാനും എന്റെ ഭര്‍ത്താവും ഇംഗ്ലണ്ടണ്ടിലെ ജീസസ് യൂത്ത് ഗ്രൂപ്പും ശക്തമായി ആ ദിവസങ്ങളില്‍ പ്രാര്‍ഥിച്ചു.

ആ ദിവസങ്ങളോടനുബന്ധിച്ച് ഇംഗ്ലണ്ടണ്ടിലെ ജീസസ് യൂത്തിനായി ബ്ര. ഫ്രിറ്റ്‌സ് മസ്‌ക്കരാനാസിന്റെ ഒരുധ്യാനമുണ്ടായിരുന്നു. ധ്യാനദിവസങ്ങള്‍ അടുക്കുന്തോറും
എന്റെ ശാരീരിക ബുദ്ധിമുട്ടുകളും കൂടിക്കൂടി വന്നു. ഉറങ്ങാനും ഭക്ഷണം കഴിക്കാനും ശ്വാസോച്ഛ്വാസം ചെയ്യാനുംവരെ ബുദ്ധിമുട്ടുന്ന സമയങ്ങളായിരുന്നു അത്. ധ്യാനാവസരത്തില്‍ ബ്ര. ഫ്രിറ്റ്‌സ് എന്നോട് ഇപ്രകാരം പ്രാര്‍ഥിക്കാനാവശ്യപ്പെട്ടു: ”ഈശോയെ,നിന്റെ ആണിപ്പിണരുകളാല്‍ ഞാന്‍ സൗഖ്യപ്പെട്ടിരിക്കുന്നു. ഞാന്‍ ഈ മുഴയോട് വരണ്ടുണങ്ങാന്‍ ആജ്ഞാപിക്കുന്നു. അതോടൊപ്പം എനിക്ക് ആരോഗ്യകരമായ ഗര്‍ഭകാലവും സുഖപ്രസവവും ആരോഗ്യ
മുള്ള പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെയും ലഭിക്കാന്‍ ഞാന്‍ പറയുന്നു.” ഗുളിക കഴിക്കുന്നതുപോലെഈ പ്രാര്‍ഥന ഏറ്റു പറയാന്‍ ബ്രദര്‍ എന്നോടു പറഞ്ഞു.
അന്നു മുതല്‍ ഞങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കാന്‍തുടങ്ങി. ധ്യാനത്തിന്റെ അവസാന ദിവസം രാത്രി ഏറ്റവും കഠിനമായ സമയമായിരുന്നു. എനിക്കുറങ്ങാന്‍
സാധിക്കുന്നുണ്ടായിരുന്നില്ല, കിടന്നാല്‍ ശ്വാസം വിടാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. പിറ്റേന്നു രാവിലെ പരിശുദ്ധാത്മാഭിഷേക പ്രാര്‍ഥനാ സമയത്ത് ബ്രദറും കൂടെയുള്ളവരും എന്റെ തലയില്‍ കൈവച്ചു പ്രാര്‍ഥിച്ചു.അതോടെ എന്റെ ബുദ്ധിമുട്ടുകളെല്ലാം അപ്രത്യക്ഷമായി.സുഖമായി ഉറങ്ങാനും ശ്വാസോച്ഛ്വാസം ചെയ്യാനുംകഴിഞ്ഞു. 16*12.5*12.5 സെന്റി മീറ്റര്‍ വലുപ്പത്തില്‍ മുഴ
അവിടെത്തന്നെ ഉണ്ടായിരുന്നെങ്കിലും അതു പിന്നീട് വളര്‍ന്നില്ല. കുഞ്ഞിനു സൗകര്യമായി വളരാന്‍ തക്കവണ്ണംഅത് ഒരുവശത്തേക്ക് മാറി. 2005 ജനുവരി 11-ന് ആരോഗ്യവാനായ ഒരാണ്‍കുട്ടിയെ ഞാന്‍ പ്രസവിച്ചു. വിശന്നു
വലഞ്ഞ സിംഹങ്ങളില്‍ നിന്നും രക്ഷിക്കപ്പെട്ട ദാനിയേല്‍ പ്രവാചകന്റെ പേരാണ് ഞങ്ങളവന് നല്കിയത്.

പ്രസവം കഴിഞ്ഞ് ആറാഴ്ചകള്‍ക്കു ശേഷം ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാനുളള ഓപ്പറേഷന്‍ നടന്നു. പക്ഷേ, കുടലിനെ ചുറ്റിയും രക്തക്കുഴലുകളെചുറ്റിയും ഇരുന്ന മുഴയുടെ കഷണങ്ങള്‍ നീക്കം ചെയ്യാനായില്ല. അധികകാലം ഞാന്‍ ജീവിച്ചിരിക്കില്ല എന്നു ഡോക്ടര്‍മാരും വിചാരിച്ചു. മുഴ അത്ഭുതകരമായി വളര്‍ച്ച നിറുത്തിയ കാര്യം അവരറിഞ്ഞിരുന്നില്ല.കുറച്ചു മാസങ്ങള്‍ക്കുശേഷം മുഴയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ അപ്രത്യക്ഷമാകുമെന്ന വിശ്വാസത്തോടെ ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ അതില്‍ ഒരു കഷണം അപ്രത്യക്ഷമായി, ഡോക്ടര്‍മാര്‍ക്ക് അത് വിശദീകരിക്കാന്‍ കഴിഞ്ഞില്ല. ബാക്കിയുണ്ടായിരുന്ന ഭാഗം പതിയെ ചുരുങ്ങി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി. ഇപ്പോള്‍ 14 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് വിശദീകരിക്കാനാകാത്തതും ഞങ്ങള്‍ക്ക് മറക്കാനാകാത്തതുമായി അനുഭവമാണത്. ഇതിനുശേഷം ഇരട്ട പെണ്‍കുട്ടികള്‍ക്കു കൂടി ജന്മം നല്‍കാന്‍ ദൈവം എന്നെ അനുഗ്രഹിച്ചു.

ഡോ. അഞ്ചു ജൂലിയോ

Share This:

Check Also

LOVE STORIES

ഒരു കഥ പറയാം. കഥയല്ല, കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒരു സുഹൃത്ത് പറഞ്ഞ അനുഭവമാണ്. അത് അയാളുടെ ജീവിതവും ആയിരുന്നു എന്നതാണ് …

Powered by themekiller.com watchanimeonline.co