Thursday , 20 September 2018
Home / CONFERENCE ORMMAKAL / ബന്ധങ്ങള്‍ പരിമളം പരത്തുന്ന കോണ്‍ഫറന്‍സുകള്‍

ബന്ധങ്ങള്‍ പരിമളം പരത്തുന്ന കോണ്‍ഫറന്‍സുകള്‍

കോണ്‍ഫറന്‍സ് അനുഭവങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യമേ മനസ്സിലേയ്ക്കു കടന്നു വരുന്നത് തലമുറകളുടെ ആഘോഷമായിരുന്ന ജൂബിലി കോണ്‍ഫറന്‍സ് തന്നെയാണ്. എന്റെ ആദ്യത്തെ കോണ്‍ഫറന്‍സ് ആയിരുന്നു ജൂബിലി. ആ കോണ്‍ഫറന്‍സിലെ വോളണ്ടിയര്‍ ആയിരുന്നു ഞാനും. അതുകൊണ്ടുതന്നെ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഓരോ വോളണ്ടിയേഴ്‌സിന്റെയും അര്‍പ്പണ മനോഭാവമാണ്. ഒത്തിരി നല്ല ക്ലാസ്സുകളും പരിപാടികളുമെല്ലാം നടക്കുമ്പോള്‍ അവര്‍ തങ്ങള്‍ക്ക് കിട്ടിയ മേഖലകളില്‍ ഒരു വീട്ടുകാരനെപ്പോലെ, അതിനേക്കാളുപരി എന്റെ വീട്ടില്‍ നടക്കുന്ന ആഘോഷം എങ്ങനെ മനോഹരമാക്കാം എന്ന രീതിയില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നു വന്നവര്‍ ഒരുമിച്ച് ഒരേ മനസ്സോടുകൂടി പ്രാര്‍ഥനയിലും പ്രവര്‍ത്തിയിലും വ്യാപരിക്കുന്നു. അത് പറഞ്ഞറിയിക്കാനാവത്ത വികാരമാണ് സമ്മാനിക്കുന്നത്.

ജൂബിലി കോണ്‍ഫറന്‍സില്‍ എന്റെ വീട്ടുകാരും പങ്കെടുത്തിരുന്നു. ജീസസ് യൂത്ത് ഫാമിലിയുടെ കൂട്ടായ്മയും സ്‌നേഹവുമെല്ലാം വീട്ടുകാര്‍ നേരിട്ടനുഭവിച്ചതുകൊണ്ട്, ജീസസ് യൂത്ത് കുടുംബത്തോടൊപ്പമുള്ള എന്റെ പിന്നീടുള്ള യാത്രകള്‍ സുഗമമായിരുന്നു. യാതൊരു മടിയും പരിഭവവും കൂടാതെ മാതാപിതാക്കള്‍ ജീസസ് യൂത്തിന്റെ എന്തു കാര്യത്തിനും എനിക്ക് പൂര്‍ണ പിന്തുണ നല്‍കി വരുന്നു ഇന്നും.

വ്യക്തിപരമായ ബന്ധങ്ങളുടെ ഊഷ്മളത വര്‍ദ്ധിപ്പിക്കാനും ഓരോ ജീസസ് യൂത്ത് സംഗമങ്ങളും വേദിയൊരുക്കുന്നു. കണ്ടുമറന്ന മുഖങ്ങളെ വീണ്ടും കാണാനും, നേരിട്ടു കണ്ടിട്ടില്ലാത്ത കുടുംബാംഗങ്ങളെ കാണാനും കോണ്‍ഫറന്‍സ് വേദിയൊരുക്കുന്നു. ഇതൊക്കെ കൊണ്ടുതന്നെ തറവാട്ടിലേയ്ക്ക് മറ്റൊരു അവധിക്കാലത്ത് കുട്ടികള്‍ എല്ലാവരും ഒരുമിച്ച് വരുന്ന നിമിഷത്തിനായ് പതിവില്‍ നിന്നും വ്യത്യസ്തമായി ഒരു കുടുംബിനിയായി ഞാനും എന്റെ കുടുംബവും കേരള കോണ്‍ഫറന്‍സിനായി കാത്തിരിക്കുന്നു.

ബെറ്റ്‌സി ജോസ്‌

Share This:

Powered by themekiller.com watchanimeonline.co