Saturday , 24 February 2018
Home / Articles / Yukthiyum Viswasavum / ബ്ലാക്ക് ഹോളുകള്‍ക്കുള്ള തെളിവ്‌

ബ്ലാക്ക് ഹോളുകള്‍ക്കുള്ള തെളിവ്‌

jobyബ്ലാക്ക് ഹോളുകള്‍ എന്താണ് എന്നുളളതിനെപറ്റി കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചിരുന്നുവല്ലോ. നമ്മുടെ പ്രപഞ്ചത്തില്‍ ഇവ ഉണ്ട് എന്നതിനുള്ള രണ്ട് തെളിവുകളെപറ്റിയാണ് ഇനി പരാമര്‍ശിക്കുന്നത്. ഒരു വസ്തു വൃത്താകൃതിയിലുള്ള പാതയിലൂടെ തുടര്‍ച്ചയായി ചലിച്ചുകൊണ്ടണ്ടിരിക്കണം എന്നുണ്ടെങ്കില്‍, വസ്തുവിന്റെ മേല്‍ വൃത്തത്തിന്റെ കേന്ദ്രഭാഗത്തെ ലക്ഷ്യമാക്കി സദാ ഒരു ബലം (Centripetal force)  പ്രയോഗിച്ചുകൊണ്ടണ്ടിരിക്കണം. ഒരു ചരടിന്റെ ഒരറ്റത്ത് ഒരു കല്ല് കെട്ടിയശേഷം അന്തരീക്ഷത്തില്‍ അതിനെ വട്ടം കറക്കുമ്പോള്‍ നാം ചെയ്യുന്നത് ഇതു തന്നെ. സൂര്യനു ചുറ്റും ഏതാണ്ട് വൃത്താകൃതിയിലുളള പാതയിലൂടെ ഭൂമി നിരന്തരം ഭ്രമണം ചെയ്തുകൊണ്ടണ്ടിരിക്കുന്നു. സൂര്യന്‍ ഭൂമിയുടെ മേല്‍ സദാ
ഒരു ആകര്‍ഷണബലം പ്രയോഗിക്കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. ചരടുപയോഗിച്ച് കല്ലിന്റെ മേല്‍ നമ്മള്‍ സദാ ഒരു ബലം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ അതിന്റെ സ്ഥാനത്ത് സൂര്യന്‍ ചെലുത്തുന്ന ആകര്‍ഷണബലം വരുന്നു എന്നു മാത്രം.
ഗാലക്‌സികളുടെ കേന്ദ്രഭാഗത്ത് പിണ്ഡമേറിയ ബ്ലാക്ക് ഹോള്‍ ഉണ്ടെന്നു കരുതപ്പെടുന്നു. നമ്മുടെ സൂര്യന്‍ അംഗമായിരിക്കുന്ന ക്ഷീരപഥം എന്ന ഗാലക്‌സിയുടെ കാര്യം പരിഗണിക്കുക. ഈ ഗാലക്‌സിയില്‍ ഏതാണ്ട് പതിനായിരം കോടിയോളം നക്ഷത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടണ്ട്. ഗാലക്‌സിയുടെ കേന്ദ്രഭാഗത്തിനു ചുറ്റുമായി ഈ നക്ഷത്രങ്ങള്‍ ഭ്രമണം ചെയ്തുകൊണ്ടണ്ടിരിക്കുന്നു. കേന്ദ്രഭാഗത്തോട് ഏറ്റവും അടുത്ത് ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങള്‍ നമ്മുടെ നിരീക്ഷണ പരിധിയില്‍ വരുന്നവയാണ്. ഈ നക്ഷത്രങ്ങളുടെ ഭ്രമണവേഗത, ഭ്രമണപഥത്തിന്റെ വ്യസം, (Diameter) എന്നിവയെ അടിസിഥാനമാക്കി, കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പദാര്‍ഥത്തിന്റെ പിണ്ഡം (Mass) നമുക്ക് കണക്കുകൂട്ടി കണ്ടുപിടിക്കാനാകും കേന്ദ്രഭാഗത്തിന്റെ വ്യാസം, കേന്ദ്രഭാഗത്തോട് ഏറ്റവും അടുത്ത് ഭ്രമണം ചെയ്യുന്ന നക്ഷത്രങ്ങളുടെ വ്യാസത്തേക്കാള്‍ ചെറുതായിരിക്കണമല്ലോ. കേന്ദ്രഭാഗത്തിന്റെ പിണ്ഡം, വ്യാസം എന്നിവയെ അടിസ്ഥാനമാക്കി കേന്ദ്രഭാഗത്തിന്റെ സാന്ദ്രത  Density നമുക്കു കണക്കുകൂട്ടാം. കേന്ദ്രഭാഗത്തുളള വസ്തു ഒരു ബ്ലാക്ക് ഹോളാണ് എന്ന് അനുമാനിക്കാന്‍ നമ്മെ പ്രേരിതരാക്കുന്ന രീതിയില്‍ അത്ര വലുതാണ് ഈ സാന്ദ്രത.
അതിനാല്‍ ഗാലക്‌സികളുടെ കേന്ദ്രഭാഗത്ത്, ബ്ലാക്ക് ഹോള്‍ ഉണ്ടെന്ന് നമ്മള്‍ അനുമാനിക്കുന്നു. ബൈനറി സ്റ്റാര്‍ സിസ്റ്റം എന്ന പേരില്‍ അറിയപ്പെടുന്ന നക്ഷത്ര ജോടികള്‍ പ്രപഞ്ചത്തില്‍ കാണപ്പെടുന്നുണ്ടണ്ട്. ഇവിടെ രണ്ടു നക്ഷത്രങ്ങള്‍ അവയുടെ പൊതു ഗുരുത്വകേന്ദ്രത്തിനു(Common centre of gravity) ചുറ്റും ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നു. ചില വ്യവസ്ഥകളില്‍ ഇതില്‍ ഒരു വസ്തുവിനെ നമുക്ക് നിരീക്ഷിക്കാനാവുകയില്ല. ഭ്രമണം ചെയ്യുന്ന മറ്റെ നക്ഷത്രം നമ്മുടെ നിരീക്ഷണപരിധിയില്‍ വരുന്നതായിരിക്കും താനും. അതിനാല്‍  ഈ നക്ഷത്രത്തിന്റെ ഭ്രമണവേഗത, ഭ്രമണപഥത്തിന്റെ ഘടന എന്നിവയെ അടിസ്ഥാനമാക്കി കാണാന്‍ സാധിക്കുന്നില്ലാത്ത വസ്തുവിനെക്കുറിച്ച് മുകളിലത്തെ ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നതിന് സമാനമായ രീതിയില്‍ കണക്കുകൂട്ടലുകള്‍ നടത്താം. ഇതിന്റെ വെളിച്ചത്തില്‍ ചില ബൈനറി  സ്റ്റാര്‍ സിസ്റ്റത്തിലെ കാണപ്പെടാത്ത വസ്തു ഒരു ബ്ലാക്ക് ഹോള്‍ ആണ് എന്നനുമാനിക്കാന്‍ നമ്മള്‍ പ്രേരിതരാകുന്നു

Share This:

Powered by themekiller.com watchanimeonline.co